---
title: "സംസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് നയിക്കാൻ യുഡിഎഫും സംഘപരിവാറും  ശ്രമിക്കുന്നു - പി കെ ബിജു"
english_title: "UDF and Sangh Parivar are trying to lead the state to developmental stagnation - PK Biju"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115124/udf-and-sangh-parivar-are-trying-to-lead-the-state-to-developmental-stagnation-pk-biju-new"
published_at: "2023-05-16T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64633d2ca8620_sammelanam.jpg"
keywords: []
---

# സംസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് നയിക്കാൻ യുഡിഎഫും സംഘപരിവാറും  ശ്രമിക്കുന്നു - പി കെ ബിജു

> **Lead Summary:** ** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **നാടിൻറെ വികസനത്തിനും ഭാവിക്കുമായി ജനോപകാരപ്രദവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം റാലി.

## Article Content

** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **നാടിൻറെ വികസനത്തിനും ഭാവിക്കുമായി ജനോപകാരപ്രദവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം റാലി.

കേരളത്തിൻറെ മാറ്റത്തിന് തുടക്കം കുറിച്ച എൽഡിഎഫ് സർക്കാരിനെ തകർക്കാനും സംസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് നയിക്കാനും യുഡിഎഫും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവർകോവിൽ റാലി ഉദ്ഘാടനം ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പറഞ്ഞു.

രജീന്ദ്രൻ കപ്പള്ളി അധ്യക്ഷനായി. സത്യൻ മൊകേരി, കെ കെ ലതിക, ഇ കെ വിജയൻ എംഎൽഎ, കെ കെ സുരേഷ്, വി പി കുഞ്ഞി കൃഷ്ണൻ , മനയത്ത് ചന്ദ്രൻ, പി എം ജോസഫ്, ബോബി മൂക്കൻതോട്ടം, പി സോമശേഖരൻ, പി എം നാണു, കോടോത്ത് അന്ത്രു, പി ബിജു, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. പി .പി ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115124/udf-and-sangh-parivar-are-trying-to-lead-the-state-to-developmental-stagnation-pk-biju-new)