---
title: "ക്യാമറക്കെണി;കുറ്റ്യാടി ടൗണിൽ അപകട ഭീഷണിയായി ക്യാമറ തൂൺ"
english_title: "Camera trap; Camera pole poses danger in Kutyadi town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115268/camera-trap-camera-pole-poses-danger-in-kutyadi-town-new"
published_at: "2023-05-17T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646435849a095_kuttiady_camera.jpg"
keywords: []
---

# ക്യാമറക്കെണി;കുറ്റ്യാടി ടൗണിൽ അപകട ഭീഷണിയായി ക്യാമറ തൂൺ

> **Lead Summary:** **കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **ടൗണിൽ വാഹനങ്ങളെയും യാത്രക്കാരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറയെ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും നോക്കി നിൽക്കേണ്ട അവസ്ഥയിൽ, കാരണം ക്യാമറയും അത് സ്ഥാപിച്ച തൂണും ഏത് നിമിഷവും നിലം പൊത്തും.

## Article Content

**കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **ടൗണിൽ വാഹനങ്ങളെയും യാത്രക്കാരെയും നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറയെ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും നോക്കി നിൽക്കേണ്ട അവസ്ഥയിൽ, കാരണം ക്യാമറയും അത് സ്ഥാപിച്ച തൂണും ഏത് നിമിഷവും നിലം പൊത്തും.

കുറ്റ്യാടി ടൗണിൽ അപകട ഭീഷണിയായി നിൽക്കുന്ന ക്യാമറ തൂൺ ഇതേ വരെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ നടപടിയും ഉണ്ടായിട്ടില്ല.

കുറ്റ്യാടിയിലെ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകൻ അജേഷ് അപകട സാധ്യത തൻ്റെ മൊബൈൽ ക്യാമറയിൽ പകർത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനനേതാക്കളും ഉൾപ്പെടുന്ന കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

> ഇവിടെ മറ്റൊരു "ക്യാമറ വിവാദ " ചർച്ചയും ആരംഭിച്ചു. അപകടത്തിന് കാത്തിരിക്കാതെ ക്യാമറ തൂൺ ഉറപ്പിച്ചു നിർത്താൻ അധികൃതർ ഉണരണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115268/camera-trap-camera-pole-poses-danger-in-kutyadi-town-new)