---
title: "സംഗമം 20ന് ; കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ സൗഹൃദ സംഗമം 20ന് കുറ്റ്യാടിയിൽ "
english_title: "Kerala Journalists Association media friendly meeting on 20th at Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115284/kerala-journalists-association-media-friendly-meeting-on-20th-at-kuttyadi"
published_at: "2023-05-17T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64645851d3e53_kmja.jpg"
keywords: []
---

# സംഗമം 20ന് ; കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ സൗഹൃദ സംഗമം 20ന് കുറ്റ്യാടിയിൽ 

> **Lead Summary:** **കുറ്റ്യാടി:** കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ സൗഹൃദ സംഗമം 20ന് കുറ്റ്യാടി ഗ്രീൻ വാലിയിൽ വിവിധ പരിപാടികളോടെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**കുറ്റ്യാടി:** കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ സൗഹൃദ സംഗമം 20ന് കുറ്റ്യാടി ഗ്രീൻ വാലിയിൽ വിവിധ പരിപാടികളോടെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, കുറ്റ്യാടി പ്രസ്പോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ( രക്ഷാധികാരികൾ ), സി പി രഘുനാഥ് (ചെയർമാൻ ), ഉബൈദ് വാഴയിൽ ( വൈസ് ചെയർമാൻ ), അഡ്വ. ജമാൽ പാറക്കൽ (കൺവീനർ ), പി എം അഷ്റഫ് (ജോ. കൺവീനർ),സെഡ് എ സൽമാൻ (ട്രഷറർ ), പി സി രാജൻ (കോർഡിനേറ്റർ )എന്നിവരാണ് ഭാരവാഹികൾ.

കുറ്റ്യാടിയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ സുധീരൻ സ്വാഗതം പറഞ്ഞു. ശ്രീജേഷ് ഊരത്ത് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറർ കെ കെ ശ്രീജിത്ത് പരിപാടികൾ വിശദീകരിച്ചു.

ബാലകൃഷ്ണൻ വെള്ളികുളങ്ങര, ജമാൽ പാറക്കൽ, സെഡ് എ സൽമാൻ, പി സി രാജൻ, സി പി രഘുനാഥ്, അജ്മൽ അഷ്‌അരി, മുഹമ്മദലി തിനൂർ, സമീർ പൂമുഖം, ശിശിര ആയഞ്ചേരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115284/kerala-journalists-association-media-friendly-meeting-on-20th-at-kuttyadi)