---
title: "ഇന്ദിരാ ഭവൻ ഞായറാഴ്ച കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും"
english_title: "K. Sudhakaran will inaugurate Indira Bhavan on Sunday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115512/k-sudhakaran-will-inaugurate-indira-bhavan-on-sunday"
published_at: "2023-05-18T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465b0af55466_indirabhavan.jpg"
keywords: []
---

# ഇന്ദിരാ ഭവൻ ഞായറാഴ്ച കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി ടൗണിൻ്റെ ഹൃദയഭാഗത്ത് കൂടുതൽ സ്ഥല സൗകര്യത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി ടൗണിൻ്റെ ഹൃദയഭാഗത്ത് കൂടുതൽ സ്ഥല സൗകര്യത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

21 ന് 6 മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെ പി .സി .പി .പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി.പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, നിർമാണ കമ്മിറ്റി ചെയർമാൻ സി.എച്ച്.മൊയ്തു, ജനറൽ കൺവീനർ നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115512/k-sudhakaran-will-inaugurate-indira-bhavan-on-sunday)