---
title: "കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു; അറ്റകുറ്റപ്പണി  നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ"
english_title: "The drinking pipe burst and the road was damaged; The locals demanded that the repair work be done"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115530/the-drinking-pipe-burst-and-the-road-was-damaged-the-locals-demanded-that-the-repair-work-be-done-new"
published_at: "2023-05-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465bfd54ab41_kayakkodiroad.jpg"
keywords: []
---

# കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു; അറ്റകുറ്റപ്പണി  നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

> **Lead Summary:** ** കായക്കൊടി: (**[kuttiadi.truevisionnews.com]** **കായക്കൊടി ചങ്ങരംകുളം റോഡിൽ കോളാട്ടപ്പാറയ്ക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡ് വിണ്ടുകീറി.

## Article Content

** കായക്കൊടി: (**[kuttiadi.truevisionnews.com]** **കായക്കൊടി ചങ്ങരംകുളം റോഡിൽ കോളാട്ടപ്പാറയ്ക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡ് വിണ്ടുകീറി.

തുടർന്ന് നാട്ടുകാർ റോഡ് ഭാഗികമായി അടച്ചു. ഏകദേശം ഒരു വർഷം മുമ്പാണ് റോഡ് പ്രവർത്തി പൂർത്തിയായത്.

എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വിള്ളൽ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

**

കുറ്റ്യാടി:** കുറ്റ്യാടി ടൗണിൻ്റെ ഹൃദയഭാഗത്ത് കൂടുതൽ സ്ഥല സൗകര്യത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

21 ന് 6 മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെ പി .സി .പി .പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ: ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി.പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, നിർമാണ കമ്മിറ്റി ചെയർമാൻ സി.എച്ച്.മൊയ്തു, ജനറൽ കൺവീനർ നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115530/the-drinking-pipe-burst-and-the-road-was-damaged-the-locals-demanded-that-the-repair-work-be-done-new)