---
title: "ഒരുക്കം പൂർത്തിയായി; മാധ്യമ സൗഹൃദ സംഗമം നാളെ കുറ്റ്യാടിയിൽ"
english_title: "The preparation is complete; Media friendly meeting tomorrow at Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115739/the-preparation-is-complete-media-friendly-meeting-tomorrow-at-kuttyati"
published_at: "2023-05-19T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670b812e05d_keralapathrapravarthanam.jpg"
keywords: []
---

# ഒരുക്കം പൂർത്തിയായി; മാധ്യമ സൗഹൃദ സംഗമം നാളെ കുറ്റ്യാടിയിൽ

> **Lead Summary:** **കുറ്റ്യാടി :** കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മാധ്യമ സൗഹൃദ സംഗമം നാളെ (ശനി) കുറ്റ്യാടി ഗ്രീൻ വാലിയിൽ നടക്കും.

## Article Content

**കുറ്റ്യാടി :** കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മാധ്യമ സൗഹൃദ സംഗമം നാളെ (ശനി) കുറ്റ്യാടി ഗ്രീൻ വാലിയിൽ നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി താലൂക്ക് പ്രസിഡണ്ട് എം കെ അഷ്റഫ് സ്വാഗതസംഘം ചെയർമാൻ സി പി രഘുനാഥ് എന്നിവർ അറിയിച്ചു.

രാവിലെ 9 30ന് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് താലൂക്ക് രക്ഷാധികാരി ബാലകൃഷ്ണൻ വെള്ളികുളങ്ങര പതാക ഉയർത്തും. 10 15ന് ഇ കെ വിജയൻ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ മുഖ്യാതിഥി ആയിരിക്കും. 11 30 ന് മാധ്യമസ്വാതന്ത്ര്യം ചർച്ചാ വേദി കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കുറ്റ്യാടിയിലെ മുതിർന്ന മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല ഉപഹാര സമർപ്പണം നടത്തും. ഡോ. ഡി സച്ചിത്ത് ക്ലാസ് എടുക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം മൂഴിക്കൽ മുഖ്യ പ്രഭാഷണം നടത്തും.

ഉച്ചതിരിഞ്ഞു 2 30 ന് സാംസ്കാരിക സദസ്സ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി മുൻ ചെയർമാൻ യു കെ കുമാരൻ മുഖ്യാതിഥി ആയിരിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യ പ്രഭാഷണം നടത്തും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 6 പ്രമുഖരെ ചടങ്ങിൽ ആദരിക്കും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, തുടങ്ങിയ ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. വൈകിട്ട് 4 മണിക്ക് സംഗീത സായാഹ്നവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115739/the-preparation-is-complete-media-friendly-meeting-tomorrow-at-kuttyati)