---
title: "പശുക്കടവിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശം; 6000 വാഴകൾ നശിച്ചു"
english_title: "Widespread damage in Cyclone and rain in Pasukada; 6000 bananas were destroyed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115774/widespread-damage-in-cyclone-and-rain-in-pasukada-6000-bananas-were-destroyed"
published_at: "2023-05-19T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467289ae2ab2_raineffect.jpg"
keywords: []
---

# പശുക്കടവിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശം; 6000 വാഴകൾ നശിച്ചു

> **Lead Summary:** **കുറ്റ്യാടി : **ചുഴലിക്കാറ്റിലും മഴയിലും പശുക്കടവ് മേഖലയിൽ വ്യാപക കൃഷി നാശം. നാണു പാലോറ, ബിന്ദു ചെറുവലത്ത്, റെജി ചീരമറ്റം, സുനിൽ ചീരമാറ്റം, ജോബിൻ പുതുക്കുളങ്ങര, ബിനു കിഴക്കേക്കര, ബിനേഷ് ചാലുക്കര, ഷാജു കിഴക്കയിൽ, ചാക്കോ പടന്നമാക്കൾ എന്നിവരുടെ ആറായിരത്തിലധികം വാഴകൾ നശിച്ചു.

## Article Content

**കുറ്റ്യാടി : **ചുഴലിക്കാറ്റിലും മഴയിലും പശുക്കടവ് മേഖലയിൽ വ്യാപക കൃഷി നാശം. നാണു പാലോറ, ബിന്ദു ചെറുവലത്ത്, റെജി ചീരമറ്റം, സുനിൽ ചീരമാറ്റം, ജോബിൻ പുതുക്കുളങ്ങര, ബിനു കിഴക്കേക്കര, ബിനേഷ് ചാലുക്കര, ഷാജു കിഴക്കയിൽ, ചാക്കോ പടന്നമാക്കൾ എന്നിവരുടെ ആറായിരത്തിലധികം വാഴകൾ നശിച്ചു.

ജോൺസൺ കുര്യാപറമ്പിന്റെ റബ്ബർ മരങ്ങളും ഗ്രാമ്പൂ മരങ്ങളും കടപുഴകി. വ്യാഴ്ച രണ്ടു തവണ ആഞ്ഞുവീശിയ കാറ്റിലാണ് നാശം ഉണ്ടായത്.

പശുക്കടവ് മീമ്പറ്റി പാമ്പൻ കോട്, കുരുടൻ കാവ് കൂപ്പുക്കട മേഖലയിലെ തെങ്ങ്, കവുങ്ങ്, വാഴ,റബ്ബർ ഗ്രാമ്പു, ജാതി എന്നിവയാണ് നശിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115774/widespread-damage-in-cyclone-and-rain-in-pasukada-6000-bananas-were-destroyed)