---
title: "റോഡ് നവീകരിക്കുന്നു; കുറ്റ്യാടി റിവര്‍ റോഡില്‍ ഇന്റര്‍ലോക്ക്‌ പതിക്കുന്നു"
english_title: "The Kuttyadi river road, which has been dilapidated for years, is being renovated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115799/the-kuttyadi-river-road-which-has-been-dilapidated-for-years-is-being-renovated"
published_at: "2023-05-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467481bae380_kuttiady_road.jpg"
keywords: []
---

# റോഡ് നവീകരിക്കുന്നു; കുറ്റ്യാടി റിവര്‍ റോഡില്‍ ഇന്റര്‍ലോക്ക്‌ പതിക്കുന്നു

> **Lead Summary:** ** കുറ്റ്യാടി:** വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന കുറ്റ്യാടി റിവര്‍ റോഡ് നവീകരിക്കുന്നു. മത്സ്യമാര്‍ക്കറ്റ് വരെയുള്ള ഭാഗം അഴുക്കുചാല്‍ നിര്‍മ്മിച്ച് പൂട്ടുകട്ട പതിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

## Article Content

** കുറ്റ്യാടി:** വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന കുറ്റ്യാടി റിവര്‍ റോഡ് നവീകരിക്കുന്നു. മത്സ്യമാര്‍ക്കറ്റ് വരെയുള്ള ഭാഗം അഴുക്കുചാല്‍ നിര്‍മ്മിച്ച് പൂട്ടുകട്ട പതിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

മഴക്കാലത്ത് റോഡ് കുണ്ടുംകുഴിയുമായി യാത്രക്കാര്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന റിവര്‍ റോഡില്‍ ചരക്ക് ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് എത്തുന്നത്.

ജില്ലാപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115799/the-kuttyadi-river-road-which-has-been-dilapidated-for-years-is-being-renovated)