---
title: "പരാതി നല്‍കിയിട്ടും മുറിച്ചു മാറ്റിയില്ല, മരം കടപുഴകി വീണത് വീട്ടിന് മുകളിലേക്ക് "
english_title: "Despite a complaint, it was not cut down and the tree fell on top of the house"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116059/despite-a-complaint-it-was-not-cut-down-and-the-tree-fell-on-top-of-the-house"
published_at: "2023-05-20T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468e5d52ba1d_kty_news.jpg"
keywords: []
---

# പരാതി നല്‍കിയിട്ടും മുറിച്ചു മാറ്റിയില്ല, മരം കടപുഴകി വീണത് വീട്ടിന് മുകളിലേക്ക് 

> **Lead Summary:** **തൊട്ടില്‍പ്പാലം:** പൊതുമരാമത്ത് ഉടമസ്ഥതയിലായിരുന്ന വന്‍ പൂമരം കടപുഴകി വീടിനു മുകളില്‍ വീണു. തൊട്ടില്‍പാലം കുണ്ടുതോട് റോഡില്‍ ആശ്വസി കോണ്‍ഗ്രസ് ഓഫീസിന് സമീപത്തെ പൂമരമാണ് കടപുഴകി കോയിറ്റിക്കണ്ടി പൊക്കിണന്റെ വീടിന് മുകളിലേക്ക് വീണത്.

## Article Content

**തൊട്ടില്‍പ്പാലം:** പൊതുമരാമത്ത് ഉടമസ്ഥതയിലായിരുന്ന വന്‍ പൂമരം കടപുഴകി വീടിനു മുകളില്‍ വീണു. തൊട്ടില്‍പാലം കുണ്ടുതോട് റോഡില്‍ ആശ്വസി കോണ്‍ഗ്രസ് ഓഫീസിന് സമീപത്തെ പൂമരമാണ് കടപുഴകി കോയിറ്റിക്കണ്ടി പൊക്കിണന്റെ വീടിന് മുകളിലേക്ക് വീണത്.

സംഭവസമയം പൊക്കിണനും ഭാര്യ മാതു, മകന്‍ മോഹനന്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍കാതെ രക്ഷപ്പെട്ടു. വീടിനു കേടുപാടുകള്‍ സംഭവിക്കുകയും കൂരാറ മുക്ക് റോഡിലെ വൈദ്യുതി തൂണുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു.

അപകടഭീഷണി ഉയര്‍ത്തിയ മരം മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാറ്റാനായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.

വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആശ്വാസി യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത്, വില്ലേജ് അധികൃതരും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.എച്ച് സൈതലവി, കെ.പി.സി.സി മെമ്പര്‍ കെ.പി രാജന്‍ , വി.പി സുരേഷ് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു. ഉച്ചയോടെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116059/despite-a-complaint-it-was-not-cut-down-and-the-tree-fell-on-top-of-the-house)