---
title: "പശുക്കടവിൽ ചുഴലിക്കാറ്റിൽ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് എംഎൽഎ"
english_title: "Agriculture destroyed by cyclone: ​​MLA visited Pasukadav"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116165/agriculture-destroyed-by-cyclone-mla-visited-pasukadav"
published_at: "2023-05-21T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469bdda13e48_mlavisitpashukkadavu.jpg"
keywords: []
---

# പശുക്കടവിൽ ചുഴലിക്കാറ്റിൽ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് എംഎൽഎ

> **Lead Summary:** ** കുറ്റ്യാടി: **ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ച പശുക്കടവ് മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസറോടും കൃഷിവകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടതായി ഇ കെ വിജയൻ എംഎൽഎ പറഞ്ഞു.

## Article Content

** കുറ്റ്യാടി: **ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ച പശുക്കടവ് മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസറോടും കൃഷിവകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടതായി ഇ കെ വിജയൻ എംഎൽഎ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ കാറ്റിൽ പശുക്കടവ്, മീസറ്റി,പാമ്പാൻകോട്, കൂപ്പുകട മേഖലയിൽ 6000 കുലക്കാറായ നേന്ത്രവാഴയും റബ്ബർ, ഗ്രാമ്പു, ജാതി, കവുങ്ങ്, തെങ്ങ് മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയും നശിച്ചിരുന്നു.

ഹെക്ടർ കണക്കിന് കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ ഇ കെ വിജയൻ എംഎൽഎ സന്ദർശിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത്, മരുതോങ്കര കാവിലുംപാറ സ്ഥിരം സമിതി അധ്യക്ഷരായ ഡെന്നീസ് തോമസ്, രമേശൻ മണലിൽ എന്നിവരും ഒപ്പം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116165/agriculture-destroyed-by-cyclone-mla-visited-pasukadav)