---
title: "വില്യംപാറ അംബേദ്കർ കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു"
english_title: "1 crore sanctioned for renovation of Williampara Ambedkar Colony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116190/1-crore-sanctioned-for-renovation-of-williampara-ambedkar-colony"
published_at: "2023-05-21T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469d25a3f3b3_rupee.jpg"
keywords: []
---

# വില്യംപാറ അംബേദ്കർ കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

> **Lead Summary:** ** കുറ്റ്യാടി: [(]**[kuttiadi.truevisionnews.com]** ** മരുതോങ്കര പഞ്ചായത്തിലെ വില്യംപാറ അംബേദ്കർ കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത് .

## Article Content

** കുറ്റ്യാടി: [(]**[kuttiadi.truevisionnews.com]** ** മരുതോങ്കര പഞ്ചായത്തിലെ വില്യംപാറ അംബേദ്കർ കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത് .

32 എസ് സി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ളം, റോഡ്, വൈദ്യുതി, സാംസ്കാരിക നിലയം തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി കോളനിയിലെ കുടുംബങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സമീപവാസികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു.

ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അധ്യക്ഷനായി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി പി ബാബുരാജ്, ബിന്ദു കൂരാറ, ബ്ലോക്ക് പട്ടിക ജാതി ഓഫീസർ എസ് സൗദ, സിൽക്ക് എൻജിനീയർമാരായ കെ എസ് ശ്രീല, കെ ടി നസീബ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116190/1-crore-sanctioned-for-renovation-of-williampara-ambedkar-colony)