---
title: "പെരുപാമ്പിനെയും മൂർഖനെയും പിടികൂടി; കുറ്റ്യാടിയിൽ കോഴിക്കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനെയും പിടികൂടി"
english_title: "A cobra was also caught after swallowing a chicken"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116253/a-cobra-was-also-caught-after-swallowing-a-chicken"
published_at: "2023-05-21T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a46e854cdf_sneck.jpg"
keywords: []
---

# പെരുപാമ്പിനെയും മൂർഖനെയും പിടികൂടി; കുറ്റ്യാടിയിൽ കോഴിക്കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനെയും പിടികൂടി

> **Lead Summary:** ** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **ഏകദേശം 30 കിലോ ഭാരവും രണ്ടര മീറ്റർ നീളവുമുള്ള പെരുപാമ്പിനെയും കോഴിക്കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനെയും പിടികൂടി.

## Article Content

** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **ഏകദേശം 30 കിലോ ഭാരവും രണ്ടര മീറ്റർ നീളവുമുള്ള പെരുപാമ്പിനെയും കോഴിക്കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനെയും പിടികൂടി.

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരാണ് സുരക്ഷിതമായി പാമ്പുകളെ പിടികൂടിയത്. ഉറുവയിൽ പവിത്രൻ്റെ കള്ളാട് വീട്ടിൽ നിന്നാണ് ഏകദേശം 30 കിലോയും രണ്ടര മീറ്റർ നീളവുമുള്ള പെരുമ്പാമ്പിനെ ടി.കെ.വി ഫൈസലും ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നെരയങ്കോടനും കൂടി പിടികൂടിയത്.

കരണ്ടോട് കുരിക്കൻമാർ കണ്ടി ചന്ദ്രൻ വീട്ടിൽ നിന്ന് രണ്ട് ചെറിയ കോഴിക്കുഞ്ഞുങ്ങളെ വിഴുങ്ങിയ മൂർഖനെയും ഇവർ പിടികൂടി വനം വകുപ്പിന് കൈമാറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116253/a-cobra-was-also-caught-after-swallowing-a-chicken)