---
title: "കാറ്റും ഇടിമിന്നലും; താലൂക്കിൽ വ്യാപക നാശനഷ്ടം ,വീടുകൾ തകർന്നു"
english_title: "wind and thunder; Widespread damage in the taluk, houses collapsed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116277/wind-and-thunder-widespread-damage-in-the-taluk-houses-collapsed"
published_at: "2023-05-21T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a5aaacaffa_mazha.jpg"
keywords: []
---

# കാറ്റും ഇടിമിന്നലും; താലൂക്കിൽ വ്യാപക നാശനഷ്ടം ,വീടുകൾ തകർന്നു

> **Lead Summary:** ** വടകര: **ഇന്ന് രാത്രി ചെയ്ത കാറ്റിലും മഴയിലും ഇടിമിന്നലിലും താലൂക്കിൽ വ്യാപക നാശനഷ്ടം രണ്ട് വീടുകൾ തകർന്നു.മലയോരത്ത് കൃഷി നാശവും.

## Article Content

** വടകര: **ഇന്ന് രാത്രി ചെയ്ത കാറ്റിലും മഴയിലും ഇടിമിന്നലിലും താലൂക്കിൽ വ്യാപക നാശനഷ്ടം രണ്ട് വീടുകൾ തകർന്നു.മലയോരത്ത് കൃഷി നാശവും.

കായക്കൊടി ഐക്കൽത്താഴ ഊരാളികുന്നത്ത് കുമാരന്റെ വീട് ഇന്ന് പെയ്ത മഴയിലും കാറ്റിലും വീടിന് മുകളിൽ തെങ്ങ് വീണ് തകർന്നു. ശക്തമായ ഇടിമിന്നലിൽ പലയിടത്തും നാശനഷ്ടം.

തിനൂരിൽ ഇടിമിന്നലിൽ വീട് തകർന്നു. ഇലക്ട്രിക്ക് വയറിങും കത്തിനശിച്ചു.തിനൂർ പള്ളിയേരിയിൽ അശോകൻ്റെ വീട്ടിലാണ് നാശനഷ്ടം. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116277/wind-and-thunder-widespread-damage-in-the-taluk-houses-collapsed)