---
title: "വിജയവിളംബരമായി എൽ ഡി എഫ് റാലി"
english_title: "LDF rally as a victory sign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117445/ldf-rally-as-a-victory-sign"
published_at: "2023-05-27T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64719ab2a7be7_ldf.jpg"
keywords: []
---

# വിജയവിളംബരമായി എൽ ഡി എഫ് റാലി

> **Lead Summary:** ** കുറ്റ്യാടി:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയപ്രഖ്യാപനമായി തെരഞ്ഞെടുപ്പ് റാലി .

## Article Content

** കുറ്റ്യാടി:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയപ്രഖ്യാപനമായി തെരഞ്ഞെടുപ്പ് റാലി .

പി എം കുമാരനാണ് എൽ ഡി എഫ് സ്ഥാനാർഥി . ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് . വാർഡിലെ അംഗമായ സി പി ഐ എമ്മിലെ കെ കെ മനോജൻ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് .

റാലിയും പൊതുസമ്മേളനവും സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു . സി രാജീവൻ അധ്യക്ഷനായി . കെ . പി കുഞ്ഞമ്മദ് കുട്ടി എം എൽ എ , അഡ്വ പി ഗവാസ് , കെ പി രാഘവൻ , കെ, കെ ദിനേശൻ , കെ കെ സുരേഷ് , എ എം റഷീദ് ,കെ പി പവിത്രൻ , പി വത്സൻ , പി സി ഷൈജു , എൻ കെ രാമചന്ദ്രൻ ,കെ രാഘവൻ , സ്ഥാനാർത്ഥി പി എം കുമാരൻ എന്നിവർ സംസാരിച്ചു .ഇ കെ നാണു സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117445/ldf-rally-as-a-victory-sign)