---
title: "മന്ത്രി ഇന്ന് കായക്കൊടിയിൽ;  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം മൂന്നര മണിക്ക്"
english_title: "Minister in Kayakkodi today; Inauguration of Smart Village Office Building at 3.30 pm"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/11747/minister-in-kayakkodi-today-inauguration-of-smart-village-office-building-at-330-pm"
published_at: "2021-11-20T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198808bbc301_smart village.jpg"
keywords: []
---

# മന്ത്രി ഇന്ന് കായക്കൊടിയിൽ;  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം മൂന്നര മണിക്ക്

> **Lead Summary:** **കുറ്റ്യാടി:** കായക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ഇന്ന്‍ വൈകുന്നേരം 3.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. സർക്കാരിന്റെ പ്ലാൻ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.

## Article Content

**കുറ്റ്യാടി:** കായക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ഇന്ന്‍ വൈകുന്നേരം 3.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. സർക്കാരിന്റെ പ്ലാൻ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.

നാലര സെന്റ് സ്ഥലത്ത് 1481 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. എം.പി കെ. മുരളീധരൻ, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ, തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/11747/minister-in-kayakkodi-today-inauguration-of-smart-village-office-building-at-330-pm)