---
title: "കുറ്റ്യാടിയിൽ ജലജീവൻ പദ്ധതിക്കെതിരെ പ്രതിഷേധം; കുടിവെള്ളം ഉടൻ എത്തിക്കണമെന്ന് യു ഡി എഫ്"
english_title: "Protest against water life project in Kuttyadi; UDF wants to deliver drinking water immediately"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117514/protest-against-water-life-project-in-kuttyadi-udf-wants-to-deliver-drinking-water-immediately"
published_at: "2023-05-27T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d85955f1a_water.jpg"
keywords: []
---

# കുറ്റ്യാടിയിൽ ജലജീവൻ പദ്ധതിക്കെതിരെ പ്രതിഷേധം; കുടിവെള്ളം ഉടൻ എത്തിക്കണമെന്ന് യു ഡി എഫ്

> **Lead Summary:** ** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **കുറ്റ്യാടി പഞ്ചായത്തിലെ ജലജീവൻ പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയിലായതായി പരാതി. കടുത്ത വരൾച്ചയിലും പൈപ്പ് ലൈനുകളും ടാപ്പുകളും വരെ സ്ഥാപിച്ചിട്ടും ദാഹജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.

## Article Content

** കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **കുറ്റ്യാടി പഞ്ചായത്തിലെ ജലജീവൻ പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം പാതിവഴിയിലായതായി പരാതി. കടുത്ത വരൾച്ചയിലും പൈപ്പ് ലൈനുകളും ടാപ്പുകളും വരെ സ്ഥാപിച്ചിട്ടും ദാഹജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.

പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ളത്തിനായി പൈപ്പ് ലൈനുകൾ പോയിട്ടുണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇവിടെയുള്ളവർക്ക് കുടിവെള്ളം എത്തിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടില്ല.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പല ഭാഗത്തുള്ള റോഡുകളും വെട്ടി പൊളിച്ചിരുന്നു. പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡുകൾ കോൺക്രീറ്റ് ചെയ്യാത്തത് കാരണം കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ചിലയിടങ്ങളിൽ കുഴികളിൽ വാഹനങ്ങൾ താഴ്ന്നുപോകുന്നതും സ്ഥിരം കാഴ്ചയാണ്. ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തീകരിക്കാനും ഒപ്പം കുടിവെള്ളം ലഭ്യമാക്കാനും യു ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യു ഡി എഫ് നേതൃത്വം നൽകും.പി കെ സുരേഷ് അധ്യക്ഷനായി. എം കെ അബ്ദുറഹ്മാൻ , ശ്രീജേഷ് ഊരത്ത്, വി പി മൊയ്തു, കെ പി അബ്ദുൽ മജീദ്, പി പി ആലിക്കുട്ടി എ സി അബ്ദുൽ മജീദ്, ടി കെ കുട്ട്യാലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117514/protest-against-water-life-project-in-kuttyadi-udf-wants-to-deliver-drinking-water-immediately)