---
title: "ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു"
english_title: "DYFI Kunummal Block Committee started pre-monsoon cleaning activities"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117696/dyfi-kunummal-block-committee-started-pre-monsoon-cleaning-activities"
published_at: "2023-05-28T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64731c3763926_kuttiady.jpg"
keywords: []
---

# ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

> **Lead Summary:** ** കുറ്റ്യാടി:** ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .

## Article Content

** കുറ്റ്യാടി:** ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .

വേനലവധി കഴിഞ്ഞ് തുറക്കാനിരിക്കുന്ന സ്കൂളുകളുടെ ശുചീകരണ ചുമതല ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ നടത്തിവരുന്ന പശ്ചാത്തലത്തിലാണ് ശുചീകരണ ദൗത്യവുമായി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളീക്കര എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തി നടത്തിയത് .

ബ്ലോക്കിലെ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ മുന്നോട്ടുവന്ന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ആർ എം ഒ ഡോ: ഷാജഹാൻ നിർവ്വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ് പ്രസിഡന്റ് കെ രജിൽ, തളീക്കര മേഖലാ സെക്രട്ടറി വിപിൻവാസ്, അഖിൽ പാലോളി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117696/dyfi-kunummal-block-committee-started-pre-monsoon-cleaning-activities)