---
title: "ഹജ്ജ് സംഘത്തിന് യാത്രയയപ്പ് നൽകി "
english_title: "The Hajj group was sent off"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117865/the-hajj-group-was-sent-off"
published_at: "2023-05-29T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743a2b47863_HAJJ.jpg"
keywords: []
---

# ഹജ്ജ് സംഘത്തിന് യാത്രയയപ്പ് നൽകി 

> **Lead Summary:** **ചെറിയകുമ്പളം: **ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ചെറിയ കുമ്പളം മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി.

## Article Content

**ചെറിയകുമ്പളം: **ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ചെറിയ കുമ്പളം മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി.

പ്രമുഖ വാഗ്മി സഈദ് തളിയിൽ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് വി സൂപ്പി അധ്യക്ഷത വഹിച്ചു. ടി കെ റിയാസ് അബ്ദുല്ല, സൽമാൻ കൂമുള്ളാട്ട്, അഷ്റഫ് എൻ, അബ്ദുൽ അലി ഷഹർബാൻ കെ. വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സി ഗേറ്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിന് എൻ ബഷീർ മാസ്റ്റർ സ്വാഗതവും ഉബൈദ് വാഴയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117865/the-hajj-group-was-sent-off)