---
title: "കായക്കൊടിയുടെ ദേശചരിത്രം ' വേരിടം '  നടൻ വി കെ ശ്രീരാമൻ ഇന്ന് പ്രകാശനം ചെയ്യും"
english_title: "Actor VK Sriraman will release Kayakodi's national history 'Veritam' today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117895/actor-vk-sriraman-will-release-kayakodis-national-history-veritam-today"
published_at: "2023-05-29T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64744bbd35ef1_vk_sreeraman.jpg"
keywords: []
---

# കായക്കൊടിയുടെ ദേശചരിത്രം ' വേരിടം '  നടൻ വി കെ ശ്രീരാമൻ ഇന്ന് പ്രകാശനം ചെയ്യും

> **Lead Summary:** ** കുറ്റ്യാടി: **കായക്കൊടിയുടെ ദേശ ചരിത്രപുസ്തകം 'വേരിടം' ഇന്ന് വൈകിട്ട് നാലുമണിക്ക് കായക്കൊടി എ എം യു പി സ്കൂളിൽ നടൻ വി കെ ശ്രീരാമൻ പ്രകാശനം ചെയ്യും .

## Article Content

** കുറ്റ്യാടി: **കായക്കൊടിയുടെ ദേശ ചരിത്രപുസ്തകം 'വേരിടം' ഇന്ന് വൈകിട്ട് നാലുമണിക്ക് കായക്കൊടി എ എം യു പി സ്കൂളിൽ നടൻ വി കെ ശ്രീരാമൻ പ്രകാശനം ചെയ്യും .

ഗോത്ര സംസ്കാരശേഷിപ്പ് മുതൽ ദേശത്തിന്റെ ഭൂതകാല ചരിത്രവും ഉൾക്കൊള്ളിച്ച് ദീർഘനാളത്തെ അന്വേഷണത്തിലൂടെയാണ് വേരിടം പുറത്തിറങ്ങുന്നത്.

ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടത് മുതൽ ഇന്ത്യൻ ദേശീയ സമര ചരിത്രത്തിലേക്ക് നിരവധി നേതാക്കളെ സംഭാവന ചെയ്ത ദേശമാണ് കായക്കൊടി.

സ്ഥലനാമങ്ങൾ, പഴയകാല ജീവിത രീതി, ഭക്ഷണം, കൃഷി, വിത്തനങ്ങൾ, വിനോദങ്ങൾ, വിദ്യാലയങ്ങൾ,ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി ഒരു ദേശാത്തിന്റെ കഥ പറയുന്ന 70 അധ്യായവും അഞ്ഞൂറിലധികം പുറങ്ങളുമുണ്ട്. ചടങ്ങിൽ രാഷ്ട്രീയ , സാഹിത്യ രംഗത്തെ പ്രമുഖ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117895/actor-vk-sriraman-will-release-kayakodis-national-history-veritam-today)