---
title: "സ്മാർട്ട് കുറ്റ്യാടി 'ഇട്രോ ടു ആസ്ട്രോ' കോഴ്സിന്റെ ഭാഗമായി പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം സന്ദർശിച്ചു"
english_title: "Smart Kuttyadi visited Payyannoor Observatory as part of 'Etro to Astro' course"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117909/smart-kuttyadi-visited-payyannoor-observatory-as-part-of-etro-to-astro-course"
published_at: "2023-05-29T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474589d4264a_SANDHARSHANAM.jpg"
keywords: []
---

# സ്മാർട്ട് കുറ്റ്യാടി 'ഇട്രോ ടു ആസ്ട്രോ' കോഴ്സിന്റെ ഭാഗമായി പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം സന്ദർശിച്ചു

> **Lead Summary:** ** കുറ്റ്യാടി: (**[kuttiadi.truevisionnews.com] കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി പ്രീപ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.

## Article Content

** കുറ്റ്യാടി: (**[kuttiadi.truevisionnews.com] കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി പ്രീപ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.

ബഹിരാകാശ വിസ്മയങ്ങൾ സംബന്ധിച്ച അറിവുകൾ പകരുവാനായി 'ഇട്രോ ടു ആസ്ട്രോ' കോഴ്സ് വിജയകരമായി നടത്തിവരുന്നു. ഓൺലൈൻ വഴി തെരഞ്ഞെടുത്ത 40 പേരാണ് കോഴ്സിൽ ചേർന്നു പഠിക്കുന്നത്. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ സെന്ററായി കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച പഠന കോഴ്സ് SERT, ASTRO KERALA എന്നീ ഗവ: ഏജൻസികളുടെ ഔദ്യോഗിക സഹായത്തോടെയാണ് നടന്നു വരുന്നത്.

പ്രൊ.കെ പാപ്പൂട്ടി, ഡോ: സാബു ജോസഫ്, വി.പി.സി. നമ്പ്യാർ എന്നിവർ പ്രപഞ്ചത്തിന്റെ നിഗൂഡതകൾ അനാവരണം ചെയ്തു കൊണ്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. അന്ധവിശ്വാസങ്ങൾക്കപ്പുറത്തേക്ക്,ശാസ്ത്രീയ അവബോധം പ്രായോഗികതലത്തിൽ അനുഭവവേദ്യമാക്കുന്നതിനായി , 'ഇട്രോ ടു ആസ്ട്രോ' കോഴ്സ് അംഗങ്ങൾ പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം സന്ദർശിച്ചു.

പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിൽ , സൗരയൂഥ കാഴ്ചകൾ ,ഭൂമിയുടെ ഭ്രമണം പരിക്രമണം എന്നിവ ഉൾപ്പെടെ നിരവധി പ്രതിഭാസങ്ങൾ ദൃശ്യവിസ്മയത്തോടെ നേരിട്ട് ഏറെ സംതൃപ്തിയോടെ അംഗങ്ങൾക്ക് കണ്ട് പഠിക്കാൻ സാധിച്ചു. രാത്രി 12 മണി വരെയും പുലർകാലം 4മണി മുതലും അമ്പരപ്പിക്കുന്ന പ്രപഞ്ച ദൃശ്യങ്ങൾ കണ്ടതിന്റെ ചാരിതാർത്ഥ്യം ഓരോ അംഗങ്ങൾക്കുമുണ്ട്.

റോക്കറ്റ് വിക്‌ക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.ബാലചന്ദ്ര മേനോൻ ,ഡോ : മുരളി, നക്ഷത്ര കെ.വി, എന്നിവർ ക്ലാസുകൾ എടുത്തു. സ്മാർട്ട് കുറ്റ്യാടി കൺവീനർ പി കെ അശോകൻ മാസ്റ്റർ,ഇൻട്രോ ടു ആസ്ട്രോ കോഴ്സ് കോഡിനേറ്റർ കെ വിജയൻ മാസ്റ്റർ , രാജീവൻ കണ്ണമ്പത്ത് ,രാമചന്ദ്രൻ മാസ്റ്റർ, ഒ പി ബാലകൃഷ്ണൻ , ടി മോഹൻദാസ് മാസ്റ്റർ എന്നിവർ ഈ രസകരമായ യാത്രയ്ക്ക് നേതൃത്വം നൽകി.

ഡോർമെറ്ററി സൗകര്യം ഉൾപ്പെടെയുള്ള പയ്യന്നൂർ വാന നിരീക്ഷണകേന്ദ്രത്തിൽ താമസിച്ച്, രാത്രിയിലെ മനോഹരമായ ആകാശ കാഴ്ചകളും അംഗങ്ങൾ കണ്ടു. സർക്കാരിൻറെ പൊതു വിദ്യാഭ്യാസ നയവുമായി കൈകോർത്തുകൊണ്ട് കുറ്റ്യാടി നിയോജകമണ്ഡലത്തിലും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ഉന്നമനമാണു സ്മാർട്ട് കുറ്റ്യാടി എന്ന വിദ്യാഭ്യാസ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117909/smart-kuttyadi-visited-payyannoor-observatory-as-part-of-etro-to-astro-course)