---
title: "കുറ്റ്യാടി ചുരം മാലിന്യ മുക്തമാക്കാൻ ജെ.സി.ഐ നാദാപുരം"
english_title: "JCI Nadapuram to make Kuttyadi pass garbage free"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117987/Jci-nadapuram-to-make-kuttyadi-pass-garbage-free-NEW"
published_at: "2023-05-29T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474aca492f39_jci.jpg"
keywords: []
---

# കുറ്റ്യാടി ചുരം മാലിന്യ മുക്തമാക്കാൻ ജെ.സി.ഐ നാദാപുരം

> **Lead Summary:** ** കുറ്റ്യാടി : **കേരളത്തിൽ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ട ഒരുവർഷത്തെ പദ്ധതിയിലെ ആദ്യ പടിയായി കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തുന്ന യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവർത്തിയിൽ ജെ.സി.ഐ നാദാപുരവും പങ്ക് ചേർന്നു.

## Article Content

** കുറ്റ്യാടി : **കേരളത്തിൽ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ട ഒരുവർഷത്തെ പദ്ധതിയിലെ ആദ്യ പടിയായി കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തുന്ന യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവർത്തിയിൽ ജെ.സി.ഐ നാദാപുരവും പങ്ക് ചേർന്നു.

കുറ്റ്യാടി ചുരത്തിലെ പത്താം വളവ് തൊട്ട് താഴേക്ക് മുപ്പതോളം വരുന്ന ജെ.സി.ഐ അംഗങ്ങൾ ശുചീകരണ യജ്ഞം നടത്തി. മാലിന്യങ്ങൾ മഴയിൽ മണ്ണിനടിയിലായതിനാൽ അതീവ ദുഷ്കരമായിരുന്നു ശുചീകരണ പ്രവർത്തി.

അതുകൊണ്ട് തന്നെ കൂടുതൽ ബൃഹത്തായ ജനകീയ ശുചീകരണ പ്രവർത്തി നടത്താനുള്ള തീരുമാനത്തിലാണ് ജെ.സി.ഐ നാദാപുരം. ശുചീകരണ പ്രവർത്തിക്ക് ജെ.സി.ഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത്, സെക്രട്ടറി രാഘുനാഥൻ കെപി, പ്രോഗ്രാം ഡയറക്ടർ സിനോഷ് മുള്ളമ്പത്ത്, നാദാപുരം പഞ്ചായത്ത് വൈസ് പ്രെസിഡന്റും ജെ.സി.ഐ നാദാപുരം എൽ ജി ബി അംഗവുമായ അഖില മാരിയാട്ട്, ഡയറക്ടർ അബ്ദുല്‍ ലത്തീഫ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വസീയറും മുതിര്ന്ന ജെ.സി.ഐ അംഗവുമായ പവിത്രൻ വികെ എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ്, ഓഫീസ് സൂപ്രണ്ടന്റ് പ്രകാശൻ, ജില്ല കൺവീനർ മണലിൽ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി പ്രവർത്തകരുടെ യോഗ തീരുമാണ് ശുചീകരണ പ്രവർത്തി നടത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117987/Jci-nadapuram-to-make-kuttyadi-pass-garbage-free-NEW)