---
title: "മഴവെള്ളത്തിൽ മുങ്ങി; കക്കട്ടിൽ - കുളങ്ങരത്ത് സംസ്ഥാന പാത"
english_title: "drowned in rainwater; Kakkatil - Kulangarath State Highway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118255/drowned-in-rainwater-kakkatil-kulangarath-state-highway"
published_at: "2023-05-30T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647623d2c0f41_kuttiadi_.jpg"
keywords: []
---

# മഴവെള്ളത്തിൽ മുങ്ങി; കക്കട്ടിൽ - കുളങ്ങരത്ത് സംസ്ഥാന പാത

> **Lead Summary:** **കക്കട്ടിൽ:****[ **കക്കട്ടിൽ - കുളങ്ങരത്ത് സംസ്ഥാന പാത മഴവെള്ളത്തിൽ മുങ്ങിയ നിലയിൽ. അഴുക്ക് ചാലുകൾ അടഞ്ഞതിനാൽ സംസ്ഥാന പാതയിൽ വെള്ളം നിറഞ്ഞതിൽ സമീപ വാസികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ് . മഴ പെയ്തു കഴിഞ്ഞാൽ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്.

## Article Content

**കക്കട്ടിൽ:****[ **കക്കട്ടിൽ - കുളങ്ങരത്ത് സംസ്ഥാന പാത മഴവെള്ളത്തിൽ മുങ്ങിയ നിലയിൽ. അഴുക്ക് ചാലുകൾ അടഞ്ഞതിനാൽ സംസ്ഥാന പാതയിൽ വെള്ളം നിറഞ്ഞതിൽ സമീപ വാസികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ് . മഴ പെയ്തു കഴിഞ്ഞാൽ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്.

ഇതു കാരണം പ്രദേശത്തുള്ള വ്യാപാരികളും കാൽനടയാത്രക്കാരും ഇരുചക്ര വാഹനത്തിൽ പോകുന്നവരും ബുദ്ധിമുട്ടുകയാണ്. മഴക്കാല പൂർവ ശുചീകരണം നടത്തിയെങ്കിലും അഴുക്ക് ചാലുകളിൽ അടിഞ്ഞു കൂടിയ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടി ഇതുവരെ പഞ്ചായത്ത് എടുത്തില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118255/drowned-in-rainwater-kakkatil-kulangarath-state-highway)