---
title: "കെട്ടിട നികുതി ; കുറ്റ്യാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി"
english_title: "building tax; A protest march and dharna was held to the Kuttyadi Panchayat office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118443/building-tax-a-protest-march-and-dharna-was-held-to-the-kuttyadi-panchayat-office"
published_at: "2023-05-31T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477334d82481_dharnna.jpg"
keywords: []
---

# കെട്ടിട നികുതി ; കുറ്റ്യാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

> **Lead Summary:** **കുറ്റ്യാടി: **സർക്കാറിന്റെ ബിൽഡിങ്ങ് നികുതി പെർമിഷൻ ഫീസ് വർധനവിനെതിരെ കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേ ഷൻ കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ്ണ അസോസിയേഷൻ ജില്ലാ വർക്കിങ് പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **സർക്കാറിന്റെ ബിൽഡിങ്ങ് നികുതി പെർമിഷൻ ഫീസ് വർധനവിനെതിരെ കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേ ഷൻ കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ്ണ അസോസിയേഷൻ ജില്ലാ വർക്കിങ് പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി പോലുള്ള ഒരു ചെറിയ പട്ടണത്തെ നഗരമാക്കി മാറ്റിയത് കെട്ടിട ഉടമകൾ ആണെന്നും അതുകൊണ്ട് തന്നെ ഇവിടുത്തെ വികസനത്തിൻ്റെ പ്രധാന ഘടകം കെട്ടിട ഉടമകൾ തന്നെയാണെന്നും ഈ കെട്ടിട ഉടമകളോട് കടുത്ത അനീതിയാണ് സർക്കാര് പ്രഖ്യാപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കുറ്റ്യാടി മേഖല പ്രസിഡന്റ് കെ.സി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. കരയത്ത് ഹമീദ്, ഒ.കെ. ഫൈറൂസ്, ഹാഷിം നമ്പാട്ട്, അസീസ് കുനിയിൽ, എ.കെ. സലാം. വി.പി. ഹമീദ്, റഷീദ് കേളോത്ത്, എം.എം. നാസർ വേണുഗോപാൽ സി.എച്ച് അഹമ്മദ്, അഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118443/building-tax-a-protest-march-and-dharna-was-held-to-the-kuttyadi-panchayat-office)