---
title: "ഒന്നാം തരത്തിൽ പ്രവേശനം നേടുന്നവർക്ക് കുറ്റ്യാടി എം എൽഎയുടെ അക്ഷരോപഹാരം"
english_title: "Spelling of Kuttyadi MLA for First Class Admissions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118454/spelling-of-kuttyadi-mla-for-first-class-admissions"
published_at: "2023-05-31T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64774faf2c035_gift_pic.jpg"
keywords: []
---

# ഒന്നാം തരത്തിൽ പ്രവേശനം നേടുന്നവർക്ക് കുറ്റ്യാടി എം എൽഎയുടെ അക്ഷരോപഹാരം

> **Lead Summary:** **കുറ്റ്യാടി:** ** **സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ അറിവിന്റെ ലോകത്തേക്ക് കട ന്നുവരുന്ന കുരുന്നുകൾക്ക് എഴുതാനും വായിക്കാനും വരയ്ക്കാനുമുള്ള ഉപകരണങ്ങൾ ഉൾപ്പെടുത്തിയ കിറ്റ് വിതരണം ചെയ്തു . കുറ്റ്യാടി മണ്ഡലത്തിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ 2000 ത്തിലധികം വിദ്യാത്ഥികൾക്കാണ്കിറ്റ് വിതരണം ചെയ്തത്.

## Article Content

**കുറ്റ്യാടി:** ** **സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ അറിവിന്റെ ലോകത്തേക്ക് കട ന്നുവരുന്ന കുരുന്നുകൾക്ക് എഴുതാനും വായിക്കാനും വരയ്ക്കാനുമുള്ള ഉപകരണങ്ങൾ ഉൾപ്പെടുത്തിയ കിറ്റ് വിതരണം ചെയ്തു . കുറ്റ്യാടി മണ്ഡലത്തിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ 2000 ത്തിലധികം വിദ്യാത്ഥികൾക്കാണ്കിറ്റ് വിതരണം ചെയ്തത്.

കെ.പി.കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എയുടെ നേതൃത്യത്തിൽ സ്മാർട്ട് കുറ്റ്യാടിയാണ് പരിപാടി സംഘടിപ്പിച്ചത്. മേമുണ്ട ഹയർസെക്കണ്ടറിയിൽ ചേർന്ന അക്ഷരോപഹാര വിതരണ പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത ഉദ്ഘാടനം ചെയ്തു.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.കെ മുരളി അധ്യക്ഷയായി. വാർഡ് മെമ്പർ കെ.കെ.സി മി ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത് പി.കെ.കൃഷ്ണദാസ് പി.കെ ജിതേഷ് ടി. സുരേഷ് ബാബു പി.ബിനീഷ് ഡോ.എം.വി.തോമസ് നിഷാദ് ടി. മോഹൻ ദാസ് എന്നിവർ സംസാരിച്ചു. കെ.വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118454/spelling-of-kuttyadi-mla-for-first-class-admissions)