മൊകേരി: (kuttiadinews.in) 1981ൽ സ്ഥാപിതമായ മൊകേരി ഗവൺമെൻ്റ് കോളേജിന് ആദ്യമായൊരു കളിസ്ഥലമൊരുങ്ങി.കോളേജ് റോഡിൽ പ്രൗഡഭംഗീരമായ പ്രവേശന കവാടവും. മൊകേരി കോളേജിലെ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം കായിക ക്ഷമതയും ഉറപ്പ് വരുത്താം.

കിഫ്ബി ഫണ്ടിൽനിന്ന് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങളാണ് മൊകേരി കോളേജിൽ നടന്നു വരുന്നത്. 2021 ഡിസംബർ മാസം എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൊകേരി കോളേജ് പ്രവേശന കവാടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം വഴിയാണ് പ്രവൃത്തിയുടെ രൂപകല്പനയും, നിർവഹണവും നടത്തിയത്. സമയബന്ധിതമായി, ഗുണനിലവാരത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തി പൂർത്തീകരിച്ചു.
ചരിവുള്ള ഭൂമിയുടെ നിരപ്പിനനുസരിച്ച് വലിയ കരിങ്കൽ ഭിത്തി നിർമ്മിച്ചാണ് കളിസ്ഥലം നിർമ്മിച്ചത്.ഇത്തരത്തിൽ സാങ്കേതികമായി നല്ല ഇടപെടൽ നടത്തി , കൂട്ടുത്തരവാദിത്തത്തോടെ പ്രവൃത്തി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം അസി. എൻജിനിയർ സുവീഷ് ടി.ടി.യെയും ടീമിനെയും എം എൽ എ അഭിനന്ദിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ റീത്ത അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സുവീഷ് ടി. ടി റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അഷറഫ് കെ. കെ. സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ. രതീഷ്, കെ കെ സുരേഷ്, പി. സുരേഷ് ബാബു, ജമാൽ മൊകേരി,
എൻ. വി കുഞ്ഞബ്ദുള്ള മാസ്റ്റർ, എൻ. വി ചന്ദ്രൻ, വി പി വാസു മാസ്റ്റർ, പറമ്പത്ത് കുമാരൻ, കെ ശശീന്ദ്രൻ, പി. ടി. എ വൈസ് പ്രസിഡന്റ് ചന്ദ്രൻ ചൂർക്കുഴിയിൽ, ദേവാനന്ദ് ഡി എസ്( യൂ. യു. സി ), ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ഷഫീഖ് വി.എ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പി. ടി. എ സെക്രട്ടറി ഡോ. ദിനേഷ് എം.പി നന്ദി പറഞ്ഞു..
pen stub; Mokeri Govt. The entrance to the college and the playground are ready