കുറ്റ്യാടി : കേരള സ്‌റ്റേറ്റ് സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കര്‍ണാടകയില്‍ നടക്കുന്ന നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രധിനിധികരിച്ച് മത്സരിക്കാന്‍ അര്‍ഹത ലഭിച്ച നാളോങ്കണ്ടി എന്‍ കെ റോഹിനെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.


മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നല്‍കി . ബൂത്ത് പ്രസിഡന്റ് ഹാഷിം നമ്പാടന്‍ അധ്യക്ഷത വഹിച്ചു. അലി ബാപ്പറ്റ, എ കെ വിജീഷ്, രവി നമ്പി യേലത്ത്, ഒ പി സുഹൈല്‍, വി എം അനീഷ്, പി കെ വിനോദന്‍,ബാബു കമ്മന, ആരിഫ് കമ്മന, യുകെ അജിത്ത്, വി എം.വിജയന്‍, ഹമീദ് വാഴയില്‍, എന്‍ കെ ബാബു എന്നിവര്‍ പ്രസംഗിച്ചു
Boxing star Rahul Gandhi has been lauded by Congress activists