---
title: "കുറ്റ്യാടി പക്രംതളം ചുരം റോഡിൻറെ രണ്ടാം വളവിൽ വനവൽക്കരണം നടത്തുന്നു"
english_title: "Afforestation is being done at the second bend of the Kuttyadi Pakramthalam pass road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120656/afforestation-is-being-done-at-the-second-bend-of-the-kuttyadi-pakramthalam-pass-road"
published_at: "2023-06-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648180018dfe1_churam.jpg"
keywords: []
---

# കുറ്റ്യാടി പക്രംതളം ചുരം റോഡിൻറെ രണ്ടാം വളവിൽ വനവൽക്കരണം നടത്തുന്നു

> **Lead Summary:** **കുറ്റ്യാടി** :** [ **പക്രംതളം ചുരം റോഡിൻറെ രണ്ടാം വളവിൽ കാവിലും പാറ പഞ്ചായത്ത് രണ്ട് ഏക്കറിൽ വനവൽക്കരണം നടത്തുന്നു. ഒപ്പം ഫല വൃക്ഷങ്ങളും കാലാവസ്ഥയ്ക്ക് അനുകൂലമായ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടു പിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ വൃക്ഷത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി** :** [ **പക്രംതളം ചുരം റോഡിൻറെ രണ്ടാം വളവിൽ കാവിലും പാറ പഞ്ചായത്ത് രണ്ട് ഏക്കറിൽ വനവൽക്കരണം നടത്തുന്നു. ഒപ്പം ഫല വൃക്ഷങ്ങളും കാലാവസ്ഥയ്ക്ക് അനുകൂലമായ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടു പിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ വൃക്ഷത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് പദ്ധതി വിശദീകരിച്ചു. പി എം പ്രകാശൻ, അജയ് തോമസ്, കെ വി തങ്കമണി , പി അനിൽകുമാർ എൻ പി ചന്ദ്രൻ സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120656/afforestation-is-being-done-at-the-second-bend-of-the-kuttyadi-pakramthalam-pass-road)