---
title: "കുറ്റ്യാടി മണ്ഡലത്തിലെ റോഡുകളുടെ ഉദ്ഘാടനം 12 ന്"
english_title: "Inauguration of roads in Kuttyadi Mandal on 12"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121356/inauguration-of-roads-in-kuttyadi-mandal-on-12"
published_at: "2023-06-10T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848c3c5f16c_muhammad_riyas.jpg"
keywords: []
---

# കുറ്റ്യാടി മണ്ഡലത്തിലെ റോഡുകളുടെ ഉദ്ഘാടനം 12 ന്

> **Lead Summary:** **കുറ്റ്യാടി: [**പൊതുമരാമത്ത് വകുപ്പ് ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരണ പ്രവൃത്തി പൂര്‍ത്തീകരിച്ചതും പ്രവൃത്തി ആരംഭിക്കുന്നതുമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം 12 ന് നടക്കും.

## Article Content

**കുറ്റ്യാടി: [**പൊതുമരാമത്ത് വകുപ്പ് ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരണ പ്രവൃത്തി പൂര്‍ത്തീകരിച്ചതും പ്രവൃത്തി ആരംഭിക്കുന്നതുമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം 12 ന് നടക്കും.

ആയഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്തും കാക്കുനി ബാങ്ക് പരിസരത്തും നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച പൊക്ലാര്‍ത്താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡ്, പ്രവൃത്തി ആരംഭിക്കുന്ന വില്യാപ്പള്ളി-ആയഞ്ചേരി റോഡ്, തിരുവള്ളൂര്‍-ആയഞ്ചേരി റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 12 ന് രാവിലെ ഒന്‍പത് മണിക്ക് ആയഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്താണ് നടക്കുന്നത്.

നമ്പാംവയല്‍-കാക്കുനി റോഡിന്റെ നവീകരണം, പൊക്ലാരത്ത് താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എന്നിവ രാവിലെ പത്ത് മണിക്ക് കാക്കുനി ബാങ്ക് പരിസരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121356/inauguration-of-roads-in-kuttyadi-mandal-on-12)