---
title: "വേളത്ത് അടവിൽ മുക്ക് - ചന്തം കണ്ടി റോഡ്, അരമ്പോൽ സ്ക്കൂൾ റോഡ് ഉദഘാടനം നിർവ്വഹിച്ചു"
english_title: "Velam Atavil Muk - Chantham Kandi Road and Arambol School Road inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121362/velam-atavil-muk-chantham-kandi-road-and-arambol-school-road-inaugurated"
published_at: "2023-06-10T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848e4395611_kuttiadi_road_.jpg"
keywords: []
---

# വേളത്ത് അടവിൽ മുക്ക് - ചന്തം കണ്ടി റോഡ്, അരമ്പോൽ സ്ക്കൂൾ റോഡ് ഉദഘാടനം നിർവ്വഹിച്ചു

> **Lead Summary:** **വേളം: [**വേളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അടവിൽ മുക്ക് - ചന്തം കണ്ടി റോഡ്, അരമ്പോൽ സ്ക്കൂൾ റോഡ് എന്നിവയുടെ ഉദ്ഘാടനം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ നിർവ്വഹിച്ചു. ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പർ സി പി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വേളം: [**വേളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അടവിൽ മുക്ക് - ചന്തം കണ്ടി റോഡ്, അരമ്പോൽ സ്ക്കൂൾ റോഡ് എന്നിവയുടെ ഉദ്ഘാടനം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ നിർവ്വഹിച്ചു. ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പർ സി പി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൺവീനർ ടി എം റഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്റർ, വികസന കാര്യം ചെയർ പേഴ്സൺ സറിന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ, പുത്തൂർ മുഹമ്മദ് അലി, കെ.ഗിരീഷ്, എര മണ്ണിൽ മെയ്തു ഹാജി, ടി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121362/velam-atavil-muk-chantham-kandi-road-and-arambol-school-road-inaugurated)