---
title: "വേളത്ത് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു"
english_title: "Velamt drinking water project was submitted to the nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121368/velamt-drinking-water-project-was-submitted-to-the-nation"
published_at: "2023-06-10T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648493b19f563_water.jpg"
keywords: []
---

# വേളത്ത് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

> **Lead Summary:** **വേളം : [ **വേളം ചേരാപുരം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ നവീകരിച്ച തയ്യുള്ള പറമ്പിൽ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വേളം : [ **വേളം ചേരാപുരം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ നവീകരിച്ച തയ്യുള്ള പറമ്പിൽ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന നടുക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഇ പി സലീം സ്വാഗതം പറഞ്ഞു. ഒപ്പം പദ്ധതിക്ക് സ്ഥലം സംഭാവന ചെയ്ത കെ അഹമ്മദാജി, വി പി രാജൻ, ഹമീദ് ഹാജി, എ എം മൂസ തയ്യുള്ള പറമ്പിൽ, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121368/velamt-drinking-water-project-was-submitted-to-the-nation)