---
title: "എംഐയുപി സ്കൂൾ നവീകരണം; മാനെജ്മെൻ്റ് വാക്ക് പാലിക്കണമെന്ന് സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു"
english_title: "MIUP school renovation; The strike convention demanded that the management keep its word"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121532/miup-school-renovation-the-strike-convention-demanded-that-the-management-keep-its-word"
published_at: "2023-06-11T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648597ea3c51d_M_I_M_U_P_SCHOOL.jpg"
keywords: []
---

# എംഐയുപി സ്കൂൾ നവീകരണം; മാനെജ്മെൻ്റ് വാക്ക് പാലിക്കണമെന്ന് സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു

> **Lead Summary:** **കുറ്റ്യാടി: [ **എംഐയുപി സ്ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനെജ്മെന്റ് തുടരുന്ന അനാസ്ഥ വെടിയണമെന്ന് സമരപ്രഖ്യാപന കൺവെൻഷൻ . പരിസരങ്ങളിലെ പൊതുവിദ്യാലയങ്ങളെല്ലാം ആരെയുംവെല്ലുന്ന അക്കാദമിക് നിലവാരവും പാഠ്യേതര മികവും പുലർത്തുമ്പോഴും എംഐയുപിയിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ല .

## Article Content

**കുറ്റ്യാടി: [ **എംഐയുപി സ്ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനെജ്മെന്റ് തുടരുന്ന അനാസ്ഥ വെടിയണമെന്ന് സമരപ്രഖ്യാപന കൺവെൻഷൻ . പരിസരങ്ങളിലെ പൊതുവിദ്യാലയങ്ങളെല്ലാം ആരെയുംവെല്ലുന്ന അക്കാദമിക് നിലവാരവും പാഠ്യേതര മികവും പുലർത്തുമ്പോഴും എംഐയുപിയിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ല .

ഇത് സ്ക്കൂളിനെ വിശ്വസിച്ച് കുട്ടികളെ അയക്കുന്ന രക്ഷിതാക്കളോടുള്ള വെല്ലുവിളിയാണെന്നും ഇത്രയും നാളുകളായി മുറവിളികൂട്ടിയിട്ടും കെട്ടിടങ്ങളോ മൈതാനമോ നവീകരിക്കുന്നില്ല എന്നത് പൊതുജനത്തെ മാനെജ്മെന്റ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതിന്റെ തെളിവാണ്.

പ്രത്യക്ഷ സമരപരിപാടികളിലേക്ക്പൊതുജനങ്ങളെ നിർബന്ധിതരാക്കും മുമ്പ് പ്രശ്നം പരിഹരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവർത്തനങ്ങളുടെ ഏകോപാനത്തിനായി എൻ.പി സക്കീർ ചെയർമാനും ഹാഷിം നമ്പാട്ടിൽ കൺവീനറുമായി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121532/miup-school-renovation-the-strike-convention-demanded-that-the-management-keep-its-word)