---
title: "മികച്ചത്; കാവിലുംപാറ ഇനി മികച്ച ശുചിത്വ പഞ്ചായത്ത്"
english_title: "the best; Kavilumpara is now the best sanitation panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121551/the-best-kavilumpara-is-now-the-best-sanitation-panchayat"
published_at: "2023-06-11T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485a91e756e0_kavilumpara.jpg"
keywords: []
---

# മികച്ചത്; കാവിലുംപാറ ഇനി മികച്ച ശുചിത്വ പഞ്ചായത്ത്

> **Lead Summary:** **കുറ്റ്യാടി : [ **മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്കിലെ മികച്ച ശുചിത്വ പഞ്ചായത്തായി കാവിലുംപാറയെ തിരഞ്ഞെടുത്തു. ഖര മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ഹരിത കർമ്മ സേനയുടെ പ്രവർത്തനം, എം സി എഫുകൾ സ്ഥാപിക്കൽ,

## Article Content

**കുറ്റ്യാടി : [ **മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്കിലെ മികച്ച ശുചിത്വ പഞ്ചായത്തായി കാവിലുംപാറയെ തിരഞ്ഞെടുത്തു. ഖര മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ഹരിത കർമ്മ സേനയുടെ പ്രവർത്തനം, എം സി എഫുകൾ സ്ഥാപിക്കൽ,

ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കൽ, പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യൽ, പൊതു ശുചിമുറികളുടെ പരിപാലനം തുടങ്ങി 20 സൂചികകളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ തെരഞ്ഞെടുത്തത്.

ഒപ്പം കുറ്റ്യാടി, നരിപ്പറ്റ പഞ്ചായത്തുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. പരിപാടിയിൽ പദ്ധതിയുടെ ജില്ലാ കോഓർഡിനേറ്റർ മണലിൽ മോഹനൻ ട്രോഫികൾ വിതരണം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ പദ്ധതിയുടെ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രെസിഡന്റുമാരായ പി ജി ജോർജ്, ഒ ടി നഫീസ, കെ സജിത്ത്. എൻ കെ ലീല, കുഞ്ഞിരാമൻ, കെ വി കുഞ്ഞിക്കണ്ണൻ, ബി ഒ ഗീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121551/the-best-kavilumpara-is-now-the-best-sanitation-panchayat)