---
title: "ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കും - മന്ത്രി മുഹമ്മദ് റിയാസ്"
english_title: "National highway development to be completed by 2025 - Minister Muhammad Riaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121876/national-highway-development-to-be-completed-by-2025-minister-muhammad-riaz"
published_at: "2023-06-12T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64873987980ec_riyas_.jpg"
keywords: []
---

# ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കും - മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **കുറ്റ്യാടി:** ** [** കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വികസന പ്രവർത്തികൾ 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . നമ്പാംവയല്‍-കാക്കുനി റോഡിന്റെ നവീകരണത്തിന്റെയും പൊക്ലാരത്ത് താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കാക്കുനി ബാങ്ക് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാന സർക്കാറിന്റെ നിശ്ചയദാർഢ്യമുള്ള നിലപാടിന്റെ വിജയമാണ് ദേശീയപാത വികസന പ്രവൃത്തികളുടെ പിന്നിൽ.

## Article Content

**കുറ്റ്യാടി:** ** [** കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വികസന പ്രവർത്തികൾ 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . നമ്പാംവയല്‍-കാക്കുനി റോഡിന്റെ നവീകരണത്തിന്റെയും പൊക്ലാരത്ത് താഴെ-മാണിക്കോത്ത് താഴെ-പള്ളിയത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കാക്കുനി ബാങ്ക് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാന സർക്കാറിന്റെ നിശ്ചയദാർഢ്യമുള്ള നിലപാടിന്റെ വിജയമാണ് ദേശീയപാത വികസന പ്രവൃത്തികളുടെ പിന്നിൽ.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ആറുവരി പാത യാഥാർത്ഥ്യമാകുന്നതോടെ 50 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ 30 - 35 മിനുട്ടുകൾക്കൊണ്ട് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ പ്രവർത്തികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവയെല്ലാം പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ വികസന കുതിപ്പിൽ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം എൽ എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍, വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു മാസ്റ്റർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, സറീന നടുക്കണ്ടി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി മുജീബ് റഹ്മാൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് നോർത്ത് സർക്കിൾ സുപ്രണ്ടിംഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും വടകര സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷമണൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121876/national-highway-development-to-be-completed-by-2025-minister-muhammad-riaz)