---
title: "വെള്ളക്കെട്ട് ; കുറ്റ്യാടി ഗവ. ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം"
english_title: "Water dam Kuttyadi Govt. People stuck in the water in front of the hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122309/water-dam-kuttyadi-govt-people-stuck-in-the-water-in-front-of-the-hospital"
published_at: "2023-06-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648975e4878b5_kuttiadi_hospital_.jpg"
keywords: []
---

# വെള്ളക്കെട്ട് ; കുറ്റ്യാടി ഗവ. ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം

> **Lead Summary:** **കുറ്റ്യാടി:[ **സംസ്ഥാന പാതയിൽ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട് കാരണം നാട്ടുകാർ ദുരിതത്തിൽ. കോടി കണക്കിന് രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷമാണ് ഈ റോഡുകൾ ഉയർത്തി ഓവുചാൽ വീതി കൂട്ടി നവീകരിച്ചത്.

## Article Content

**കുറ്റ്യാടി:[ **സംസ്ഥാന പാതയിൽ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട് കാരണം നാട്ടുകാർ ദുരിതത്തിൽ. കോടി കണക്കിന് രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷമാണ് ഈ റോഡുകൾ ഉയർത്തി ഓവുചാൽ വീതി കൂട്ടി നവീകരിച്ചത്.

എന്നിട്ടും റോഡിലെ വെള്ളം ഓവുചാലിലേക്ക് പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം . ചെറിയ മഴയിൽ പോലും ആശുപത്രിക്ക് മുന്നിൽ ഉണ്ടാവുന്ന ഈ വെള്ളക്കെട്ട് ഇവിടേക്കെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടാവുകയാണ്.

ഇതുവഴി വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെയും കച്ചവടക്കാരുടെയും ചെളിവെള്ളം പതിക്കുന്നതും നാട്ടുകാരെ പ്രയാസത്തിലാക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122309/water-dam-kuttyadi-govt-people-stuck-in-the-water-in-front-of-the-hospital)