---
title: "ശില്പശാല സംഘടിപ്പിച്ചു; ആലക്കാട് എം.എൽ.പി സ്കൂളിൽ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു."
english_title: "Organized workshop; Workshop on learning tools was organized at Alakkad MLP School."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122598/organized-workshop-workshop-on-learning-tools-was-organized-at-alakkad-mlp-school"
published_at: "2023-06-15T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648af6f475cf8_shilpashala.jpg"
keywords: []
---

# ശില്പശാല സംഘടിപ്പിച്ചു; ആലക്കാട് എം.എൽ.പി സ്കൂളിൽ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.

> **Lead Summary:** **ചങ്ങരംകുളം: [ **ആലക്കാട് എം.എൽ.പി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**ചങ്ങരംകുളം: [ **ആലക്കാട് എം.എൽ.പി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പഠന വിഷയങ്ങൾ കൂടുതൽ ആകർഷണവും, താല്പര്യജനകവുമാകും വിധവും പഠന ശേഷികൾ കുട്ടികളിലെത്താനുതകുന്ന തരത്തിലുള്ള പഠനോപകരണ നിർമ്മാണ പരിശീലനവുമാണ് നൽകിയത്.

കായക്കൊടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഒ.പി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.വി.നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ബിജു.കെ.പി, എം.ഫാത്തിമ, ദിവ്യ.കെ.ദിവാകരൻ, ജസീല.ഇ, പ്രസീത.ജി.എസ്, അൻസബ്.എം, സുബൈർ, റഹീന ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122598/organized-workshop-workshop-on-learning-tools-was-organized-at-alakkad-mlp-school)