---
title: "ജീവിതപാളം തെറ്റാതിരിക്കാൻ ; കോയിത്തോൺ ഗ്രാമത്തിലവരെത്തി സദ്ദാമിന്റെ ഓർമകളുമായി "
english_title: "In order not to lose track of life; Arrived at Koithon village with memories of Saddam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122738/in-order-not-to-lose-track-of-life-arrived-at-koithon-village-with-memories-of-saddam"
published_at: "2023-06-16T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bf46c7575c_jeevathalam.jpg"
keywords: []
---

# ജീവിതപാളം തെറ്റാതിരിക്കാൻ ; കോയിത്തോൺ ഗ്രാമത്തിലവരെത്തി സദ്ദാമിന്റെ ഓർമകളുമായി 

> **Lead Summary:** **കക്കട്ടിൽ: **ട്രെയിൻ ദുരന്തത്തിൽ പൊലിഞ്ഞ യുവാവിന്റെ കുടുംബത്തിന്റെ ജീവിതപാളം തെറ്റാതിരിക്കാൻ കോയിത്തോൺ ഗ്രാമത്തിലവരെ ത്തി, സദ്ദാമിന്റെ ഓർമകളുമായി. കരുതലും കൈ താങ്ങും ഉറപ്പ് നൽകാൻ മലയാളത്തിന്റെ സ്നേഹ വായ്പുമായി

## Article Content

**കക്കട്ടിൽ: **ട്രെയിൻ ദുരന്തത്തിൽ പൊലിഞ്ഞ യുവാവിന്റെ കുടുംബത്തിന്റെ ജീവിതപാളം തെറ്റാതിരിക്കാൻ കോയിത്തോൺ ഗ്രാമത്തിലവരെ ത്തി, സദ്ദാമിന്റെ ഓർമകളുമായി. കരുതലും കൈ താങ്ങും ഉറപ്പ് നൽകാൻ മലയാളത്തിന്റെ സ്നേഹ വായ്പുമായി

ഒഡീഷയിലെ ബാലസോറിൽ പാളം തെറ്റിയ കോറമാൻ്റൽ എക്സ്പ്രസ്സിലേക്ക് ട്രെയിൻ ഇടിച്ചുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട സദ്ദാം ഹുസൈൻ്റെ വീട്ടിലാണ് കക്കട്ടിലെയും, കുറ്റ്യാടിയിലേയും സദ്ദാമിൻ്റെ കൂട്ടുകാർ ഒത്തുകൂടിയത്.

പശ്ചിമ ബംഗാളിലെ ബർധവാൻ ജില്ലയിലെ കോയിത്തോൺ ഗ്രാമത്തിലെ വീട്ടിലാണ് വ്യാഴാഴ്ച കുടുംബത്തോടൊപ്പം അവരെത്തിയത്.

നാലു മാസം മാത്രം പ്രായമുള്ള സദ്ദാമിൻ്റെ മകനെയും കുടുംബാംഗങ്ങളേയും നേരിൽക്കണ്ട് ദുഖത്തിൽ പങ്കുചേരനാണ് 12 വർഷത്തോളം സദ്ദാം ജോലി ചെയ്ത ഡേ മാർട്ടിൻ്റെ മേനേജിംഗ് ഡയറക്ടർ, വാഴാട്ട് മുസ്തഫയും ചെയർമാൻ സി.അലിയും കുടുംബവും ഇവിടെയെത്തിയത്.

സ്വന്തം നാട്ടിൽ ഒരു പള്ളി പണിയുകയെന്ന സദ്ദാമിൻ്റെ സ്വപ്നം പൂവണിയാൻ ഡേമാർട്ട് അധികൃതർ സഹായം വാഗ്ദാനം ചെയ്തു. മലയാളം നന്നായി സംസാരിക്കുന്ന സദ്ദാമിന് കക്കട്ടിലിലും, കുറ്റ്യാടിയിലും വലിയ സൗഹൃദങ്ങളാണുള്ളത്.

കുളങ്ങരത്തായിരുന്നു സദ്ദാമിൻ്റെയും കുടുംബത്തിൻ്റെയും താമസം. ഭാര്യയുടെ പ്രസവം കഴിഞ്ഞ ശേഷം മകനെക്കണ്ട് വടകരയിലേക്കു വരുന്ന വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്.

ഇവരുടെ വീട് നേരത്തെ മുഖ്യമന്ത്രി മമ്ദ ബാനർജി സന്ദർശിച്ചിരുന്നു.സദ്ദാമിൻ്റെ ഭാര്യക്ക് പശ്ചിമ ബംഗാൾ പൊലീസിൽ ജോലി ലഭിക്കുമെന്ന സർക്കാർ അറിയിപ്പ് ലഭിച്ചതായി സി.അലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122738/in-order-not-to-lose-track-of-life-arrived-at-koithon-village-with-memories-of-saddam)