---
title: "കാട്ടാന ഭീതി; ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു"
english_title: "wild fear; In Chakkittapara panchayat, wild animals destroyed crops"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122995/wild-fear-in-chakkittapara-panchayat-wild-animals-destroyed-crops"
published_at: "2023-06-17T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d4b4aeda98_elephant.jpg"
keywords: []
---

# കാട്ടാന ഭീതി; ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ**:[ ]**[ ** ചക്കിട്ടപ്പാറ പഞ്ചായത്തിലെ നാലാം ബ്ലോക്ക്, ഉദയനഗർ, പയ്യാനിക്കോട്ട മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങി. കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയും ഒപ്പം ഒട്ടേറെ റബ്ബർ മരങ്ങളും തകർത്തു.

## Article Content

**ചക്കിട്ടപ്പാറ**:[ ]**[ ** ചക്കിട്ടപ്പാറ പഞ്ചായത്തിലെ നാലാം ബ്ലോക്ക്, ഉദയനഗർ, പയ്യാനിക്കോട്ട മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയിറങ്ങി. കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയും ഒപ്പം ഒട്ടേറെ റബ്ബർ മരങ്ങളും തകർത്തു.

അതുപോലെ പയ്യാനിക്കോട്ട, ഉദയനഗർ ഭാഗത്തേക്കുള്ള സൗരവേലിയും ബാറ്ററിയും നശിപ്പിക്കുകയും വൈദ്യുതി തൂണിലേക്ക് തെങ്ങ് മറിച്ചിട്ട് തൂണുകളും തകർത്തു .

കാട്ടാന വീടുകളിലേക്കും എത്തി ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. തൊട്ടിയിൽ അസീസിൻ്റെ വീട്ടിലെ കമുക്, വാഴ എന്നിവ നശിപ്പിക്കുകയും . ആനയെ ഓടിക്കുന്നതിനിടെ അത് വീടിന് സമീപത്തേക്ക് എത്തിയതോടെ വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒറ്റയാൻ ഒന്നര മാസത്തോളമായി ഈ മേഖലയിൽ ഇറങ്ങുന്നുണ്ട് . അതിനാൽ ജനങ്ങൾ ഉറക്കമില്ലാതെ കാവലിരിക്കേണ്ട അവസ്ഥയാണ്. പകൽ സമയത്ത് പോലും ആന ഇറങ്ങുന്നതിനാൽ പ്രദേശവാസികൾക്ക് ധൈര്യമായി പുറത്തിറങ്ങാൻ സാധിക്കുന്നില്ല.

ഈ പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തെരുവ് വിളക്കുകൾ പൂർണമായും കത്തിക്കണമെന്നും വനം വകുപ്പ് പട്രോളിങ് ശക്തമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122995/wild-fear-in-chakkittapara-panchayat-wild-animals-destroyed-crops)