---
title: "മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം തടയാൻ ഇടതുപക്ഷ സർക്കാരിന്റെ ഗൂഡാലോചന;സൂപ്പി നരിക്കാട്ടേരി"
english_title: "Conspiracy of the Left government to stop educational progress in Malabar; Supi Narikatteri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123562/conspiracy-of-the-left-government-to-stop-educational-progress-in-malabar-supi-narikatteri"
published_at: "2023-06-19T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649071acca24b_sooppi_2.jpg"
keywords: []
---

# മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം തടയാൻ ഇടതുപക്ഷ സർക്കാരിന്റെ ഗൂഡാലോചന;സൂപ്പി നരിക്കാട്ടേരി

> **Lead Summary:** **വാണിമേൽ**:[ ]**[ ** മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം തടയാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണ് പ്ലസ് ടു സീറ്റ് അനുവദിക്കുന്നതിൽ കാണിക്കുന്ന അലംഭാവമെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി.

## Article Content

**വാണിമേൽ**:[ ]**[ ** മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം തടയാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണ് പ്ലസ് ടു സീറ്റ് അനുവദിക്കുന്നതിൽ കാണിക്കുന്ന അലംഭാവമെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി.

വാണിമേൽ പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് ഫായിസ് സി കെ അധ്യക്ഷം വഹിച്ചു.അഖിലേന്ത്യാ നീറ്റ്, ജെ ഇ ഇ, വി ഐ ടി മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ മജീദ്, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊറ്റാല,ട്രഷറർ കെ വി കുഞ്ഞമ്മദ്,മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി അസ്‌ലം കളത്തിൽ,

മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി നൗഷാദ് എം കെ,എം എസ് എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നജ്മുസാഖിബ്,

പഞ്ചായത്ത്‌ ഭാരവാഹികളായമുഹമ്മദ്‌ അൻഷിൽ, നാജിൽ, ശാമിൽ വി കെ, മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു. എം എസ് എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജലീൽ സി വി സ്വാഗതവും അൻസിഫ് വി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123562/conspiracy-of-the-left-government-to-stop-educational-progress-in-malabar-supi-narikatteri)