---
title: "ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്; ഞായറാഴ്ച പ്രവർത്തനം നിലച്ച് കുന്നുമ്മൽ എഫ് എച്ച് സി"
english_title: "shortage of doctors and staff; Kunummal FHC stopped functioning on Sunday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123782/shortage-of-doctors-and-staff-kunummal-fhc-stopped-functioning-on-sunday"
published_at: "2023-06-20T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918c3dd9e7e_health.jpg"
keywords: []
---

# ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്; ഞായറാഴ്ച പ്രവർത്തനം നിലച്ച് കുന്നുമ്മൽ എഫ് എച്ച് സി

> **Lead Summary:** **കക്കട്ടിൽ**: **[ **പനിയും പകർച്ചവ്യാധികളും വ്യാപകമാവുമ്പോഴും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ കക്കട്ടിൽ കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച പ്രവർത്തിക്കുന്നില്ലന്നു പരാതി.

## Article Content

**കക്കട്ടിൽ**: **[ **പനിയും പകർച്ചവ്യാധികളും വ്യാപകമാവുമ്പോഴും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ കക്കട്ടിൽ കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച പ്രവർത്തിക്കുന്നില്ലന്നു പരാതി.

കുന്നുമ്മൽ, നരിപ്പറ്റ, പുറമേരി, നാദാപുരം എന്നീ പഞ്ചായത്തുകളിൽ നിന്ന് നിരവധി പേർ ചികിത്സക്കെത്തുന്ന കക്കട്ടിലെ എഫ് എച്ച്.സിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം ഞായറാഴ്ച സേവനം ലഭിക്കുന്നില്ലെന്നാണ് ആരോപണം .

കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ടും സാധാരണക്കാർക്ക് ഗുണം ലഭിക്കുന്നില്ലന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും ആവശ്യത്തിനുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും അടുത്ത മാസത്തോടെ ഞായറാഴ്ചയും ചികിത്സാ സൗകര്യം ഒരു ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123782/shortage-of-doctors-and-staff-kunummal-fhc-stopped-functioning-on-sunday)