---
title: "വിദ്യാഭ്യാസ മേഖലയിലെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കുക -പാറക്കൽ അബ്ദുല്ല"
english_title: "End discrimination against Malabar in the field of education - Parakkal Abdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123800/end-discrimination-against-malabar-in-the-field-of-education-parakkal-abdullah"
published_at: "2023-06-20T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491a688778bf_parakkal.jpg"
keywords: []
---

# വിദ്യാഭ്യാസ മേഖലയിലെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കുക -പാറക്കൽ അബ്ദുല്ല

> **Lead Summary:** **കുറ്റ്യാടി :[ **വിദ്യാഭ്യാസ മേഖലയിലെ മലബാറിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

## Article Content

**കുറ്റ്യാടി :[ **വിദ്യാഭ്യാസ മേഖലയിലെ മലബാറിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

പ്ലസ് ടു,ബിരുദം,ബിരുദാനന്ത ബിരുദം എന്നീ കോസുകൾക്ക് മലബാർ മേഖലയിൽ മതിയായ സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ ഉപരിപഠനത്തിനു വിദ്യാർഥികൾക്ക് അഭിമുഘീകരിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ലന്നും അയാതിനാൽ ഉടൻ തന്നെ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നരിക്കൂട്ടുംചാൽ ടൗൺ കമ്മറ്റി സംഘടിപ്പിച്ച വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണോത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ പി അബ്ദുറഹ്മാൻ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി മൊയ്‌ദു മുഖ്യ പ്രഭാഷണം നടത്തി.

ട്രഷറർ അമ്മത് കണ്ടോത്ത്,യു ഡി എഫ് പഞ്ചായത്ത് കൺവീനർ എം കെ അബ്ദുറഹ്മാൻ,യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് കെ പി,മുസ്ലിം ലീഗ് ശാഖ ഭാരവാഹികളായ ബഷീർ മൗലവി,മമ്മു പി വി,മൊയ്‌ദു അടുവട്ട്,റഷീദ്‌ കെ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123800/end-discrimination-against-malabar-in-the-field-of-education-parakkal-abdullah)