---
title: "തടസ്സമായി ; യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ച് വൈദ്യുതി തൂൺ"
english_title: "barrier; Electric pole causing obstruction to commuters"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123805/barrier-electric-pole-causing-obstruction-to-commuters"
published_at: "2023-06-20T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491aad47c7be_line_pic.jpg"
keywords: []
---

# തടസ്സമായി ; യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ച് വൈദ്യുതി തൂൺ

> **Lead Summary:** **ദേവർകോവിൽ:[ **ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിന് മുന്നിലായി നിർമിച്ച നടപ്പാതയ്ക്ക് ഒത്തനടുവിലായി വൈദ്യുതി തൂൺ തടസ്സം സൃഷ്ടിക്കുന്നു.

## Article Content

**ദേവർകോവിൽ:[ **ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിന് മുന്നിലായി നിർമിച്ച നടപ്പാതയ്ക്ക് ഒത്തനടുവിലായി വൈദ്യുതി തൂൺ തടസ്സം സൃഷ്ടിക്കുന്നു.

രണ്ടാഴ്ച മുമ്പാണ് സ്കൂളിന് മുന്നിലായി കൈവരി നിർമിച്ച് നടപ്പാത ഇൻ്റർലോക്ക് വിരിച്ച് നവീകരിച്ചത്. പൊതുമരാമത്തിൻ്റെ സ്കൂൾ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇൻ്റർലോക്ക് വിരിച്ച് നവീകരിച്ചത്.

എന്നാൽ ഇതിൽ യു പി സ്കൂളിന് മുന്നിലെ നടപ്പാതയാണ് ഉപയോഗിക്കാൻ കഴിയാത്തത്. ഓവുചാലിന് മധ്യത്തിലായാണ് വൈദ്യുതി തൂൺ ഉള്ളത് .

പൊതുമരാമത്തിൻ്റെ പ്രവൃത്തി ആയതിനാൽ അവരാണ് മാറ്റെണ്ടതെന്ന് കെ.എസ്. ഇ. ബി യും എന്നാൽ തൂൺ കെ.എസ് ബി യുടെത് ആയതിനാൽ അവരാണ് മറ്റെണ്ടതെന്ന് പൊതുമരാമത്തും പറയുന്നു.

ഒപ്പം വീതിയില്ലാത്ത റോഡിലൂടെ കുട്ടികളുടെ സഞ്ചാരം അപകട ഭീഷണി ഉണ്ടാക്കുന്നു. രണ്ടു വകുപ്പുകളുടെയും തർക്കം കാരണം പ്രതിസന്ധി എന്ന് തീരും എന്നതാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123805/barrier-electric-pole-causing-obstruction-to-commuters)