---
title: "വിസിബിയായി; വേളത്ത് ഇനി നാരായണി നട പാടം തരിശ് കിടക്കില്ല"
english_title: "As VCB; During this time, Narayani Nata Padam will no longer lie fallow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124259/as-vcb-during-this-time-narayani-nata-padam-will-no-longer-lie-fallow"
published_at: "2023-06-22T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941fb520d1b_valayam_pic.jpg"
keywords: []
---

# വിസിബിയായി; വേളത്ത് ഇനി നാരായണി നട പാടം തരിശ് കിടക്കില്ല

> **Lead Summary:** **വേളം : [**[ ]വേളത്ത് ഇനി ചേരാപുരം നാരായണി നട പാടം തരിശ് കിടക്കില്ല. നാരായണിനട പാട ശേഖരത്ത് വെള്ളക്കെട്ടും വേനലിൽ വരൾച്ചയും കാരണം 100 ഏക്കർ മൂപ്പു കൃഷി നടത്തുന്ന പാടം തരിശു കിടക്കുകയാണ്.

## Article Content

**വേളം : [**[ ]വേളത്ത് ഇനി ചേരാപുരം നാരായണി നട പാടം തരിശ് കിടക്കില്ല. നാരായണിനട പാട ശേഖരത്ത് വെള്ളക്കെട്ടും വേനലിൽ വരൾച്ചയും കാരണം 100 ഏക്കർ മൂപ്പു കൃഷി നടത്തുന്ന പാടം തരിശു കിടക്കുകയാണ്.

തരിശു കിടക്കുന്ന പാടങ്ങൾ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിസിബി ഈ പദ്ധതി നടപ്പാക്കിയത്. തോടിന്റെ പാർശ്വ ഭാഗങ്ങൾ കെട്ടി തോടിന് കുറുകെ വിസ്‌ബി നിർമ്മിക്കുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ അധ്യക്ഷനായി. സുമ മലയിൽ ടി വി മനോജൻ, വി കെ അബ്‌ദുല്ല, എൻ കെ രാഘവൻ , കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124259/as-vcb-during-this-time-narayani-nata-padam-will-no-longer-lie-fallow)