---
title: "കുറ്റ്യാടിയിൽ ബയോ ഗ്യാസ് പ്ലാൻ്റ് കെട്ടിടം അപകട നിലയിൽ"
english_title: "Bio gas plant building in Kuttyadii under danger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124402/bio-gas-plant-building-in-kuttyadii-under-danger"
published_at: "2023-06-23T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64953098c0a56_gas.jpg"
keywords: []
---

# കുറ്റ്യാടിയിൽ ബയോ ഗ്യാസ് പ്ലാൻ്റ് കെട്ടിടം അപകട നിലയിൽ

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ മത്സ്യ മാർക്കറ്റിന് അടുത്തുള്ള ബയോ ഗ്യാസ് പ്ലാൻ്റ് കെട്ടിടം അപകട നിലയിൽ. ലോറി ഇടിച്ച കോൺക്രീറ്റ് തൂണുകൾ പൊട്ടി ഏത് നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന അവസ്ഥയിലാണുള്ളത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ മത്സ്യ മാർക്കറ്റിന് അടുത്തുള്ള ബയോ ഗ്യാസ് പ്ലാൻ്റ് കെട്ടിടം അപകട നിലയിൽ. ലോറി ഇടിച്ച കോൺക്രീറ്റ് തൂണുകൾ പൊട്ടി ഏത് നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന അവസ്ഥയിലാണുള്ളത്.

മാർക്കറ്റ് പരിസരം ആയതിനാൽ സദാ സമയവും ആൾ തിരക്ക് ഉണ്ടാകുന്ന ഒരു സ്ഥലമാണിത്. വർഷങ്ങൾക്ക് മുമ്പാണ് പഞ്ചായത്ത് മാർക്കറ്റിലെ മാലിന്യ സംസ്കരണത്തിന് ബയോ ഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കാൻ കെട്ടിടം നിർമിച്ചത്.

എന്നാൽ ബയോ ഗ്യാസ് പ്ലാൻ്റിൻ്റെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല.മാത്രമല്ല മാർക്കറ്റിലെ മാലിന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായി കെട്ടിടം മാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124402/bio-gas-plant-building-in-kuttyadii-under-danger)