---
title: "ത്വരിത ഗതിയിൽ; കൂളിക്കുന്ന് പട്ടികജാതി കോളനിയിലെയും നവീകരണ പ്രവർത്തനങ്ങൾ അവലോകന യോഗം"
english_title: "at a rapid pace; Review meeting of renovation works in Koolikun Scheduled Caste Colony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124526/at-a-rapid-pace-review-meeting-of-renovation-works-in-koolikun-scheduled-caste-colony"
published_at: "2023-06-23T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a36cf237d_kulikkunn.jpg"
keywords: []
---

# ത്വരിത ഗതിയിൽ; കൂളിക്കുന്ന് പട്ടികജാതി കോളനിയിലെയും നവീകരണ പ്രവർത്തനങ്ങൾ അവലോകന യോഗം

> **Lead Summary:** **കുറ്റ്യാടി :**** [ **നിയോജകമണ്ഡലത്തിലെ ചോയിമഠം പട്ടികജാതി കോളനിയിലെയും , കൂളിക്കുന്ന് പട്ടികജാതി കോളനിയിലെയും നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ തീരുമാനമായി.

## Article Content

**കുറ്റ്യാടി :**** [ **നിയോജകമണ്ഡലത്തിലെ ചോയിമഠം പട്ടികജാതി കോളനിയിലെയും , കൂളിക്കുന്ന് പട്ടികജാതി കോളനിയിലെയും നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ തീരുമാനമായി.

അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം പട്ടികജാതി വകുപ്പ് ഒരു കോടി രൂപ വീതം അനുവദിച്ച ചോയിമഠം പട്ടികജാതി കോളനിയിലെയും , കൂളിക്കുന്ന് പട്ടികജാതി കോളനിയിലെയും ഗുണഭോക്താക്കൾ പങ്കെടുത്തുകൊണ്ടുള്ള യോഗം ചേർന്നു. അനുവദിച്ച പണം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി.

ഗുണഭോക്താക്കൾ അവരവരുടെ ആവശ്യങ്ങളും ,പരാതികളും യോഗത്തിൽ അറിയിച്ചു. സംയുക്ത പരിശോധനയ്ക്കുള്ള തീയതി നിശ്ചയിക്കുകയും, പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രി കെ.പി,

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ യശോധ , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ സി.എം, അസീസ് .ടി , ULCCS എൻജിനിയർമാരായ സതീഷ് , ഷനൂപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124526/at-a-rapid-pace-review-meeting-of-renovation-works-in-koolikun-scheduled-caste-colony)