---
title: "പത്രിക സമർപ്പിച്ചു; കുറ്റ്യാടിയിൽ കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു"
english_title: "Paper submitted; KSTU has submitted the claim form in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124665/paper-submitted-kstu-has-submitted-the-claim-form-in-kuttiadi"
published_at: "2023-06-24T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64968b13e1f7c_K_S_T_U_PIC.jpg"
keywords: []
---

# പത്രിക സമർപ്പിച്ചു; കുറ്റ്യാടിയിൽ കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **കെ.എസ്.ടി.യു അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി എ. ഇ. ഒ അബ്ദുൽ ഖാദറിന് അവകാശ പത്രിക സമർപ്പിച്ചു.

## Article Content

**കുറ്റ്യാടി:[ **കെ.എസ്.ടി.യു അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി എ. ഇ. ഒ അബ്ദുൽ ഖാദറിന് അവകാശ പത്രിക സമർപ്പിച്ചു.

അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഉച്ച ഭക്ഷണ ഫണ്ട് വർധിപ്പിക്കുക തുടങ്ങിയ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

പരിപാടിയിൽ ഉപജില്ല പ്രസിഡൻ്റ് ടി .പി സജീദ് അധ്യക്ഷനായി. ടി.കെ മുഹമ്മദ് റിയാസ്, കെ.പി ശംസീർ, ഉപജില്ല സെക്രട്ടറി എ. മുഹമ്മദ് ഷരീഫ്, എം. എ അബ്ദുൽ മുനീർ, ടി. നാസർ, കെ.പി.ആർ അഫീഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124665/paper-submitted-kstu-has-submitted-the-claim-form-in-kuttiadi)