---
title: "കുഴി മൂടും; കക്കട്ട് ടൗണിലെ സംസ്ഥാനപാതയിലെ പൈപ്പ് ലൈൻ കുഴി തടസ്സം നിയമ നടപടിയെന്ന് പിഡബ്യൂഡി"
english_title: "The pit will be covered; The pipeline pit obstruction on the state highway in Kakat Town is a legal action"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124829/the-pit-will-be-covered-the-pipeline-pit-obstruction-on-the-state-highway-in-kakat-town-is-a-legal-action"
published_at: "2023-06-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497220cb508e_kunjammad_naster.jpg"
keywords: []
---

# കുഴി മൂടും; കക്കട്ട് ടൗണിലെ സംസ്ഥാനപാതയിലെ പൈപ്പ് ലൈൻ കുഴി തടസ്സം നിയമ നടപടിയെന്ന് പിഡബ്യൂഡി

> **Lead Summary:** **കുറ്റ്യാടി : [ **കക്കട്ട് ടൗണിലെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ നിർമ്മാണത്തിന് വേണ്ടി കുഴിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ഡിഡിസി യോഗത്തിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയെ അറിയിച്ചു.

## Article Content

**കുറ്റ്യാടി : [ **കക്കട്ട് ടൗണിലെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ നിർമ്മാണത്തിന് വേണ്ടി കുഴിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ഡിഡിസി യോഗത്തിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയെ അറിയിച്ചു.

ഈ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട് എന്നും, സാങ്കേതിക അനുമതിക്കായുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ കരാറുകാരൻകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതിനാൽ,കക്കട്ടിൽ ടൗൺ നവീകരണ പ്രവർത്തി കോടതി നടപടികൾക്ക് വിധേയമായി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ലോകനാർക്കാവിലെ പിൽഗ്രിം ടൂറിസം പദ്ധതികളുടെ ഭാഗമായി തീർത്ഥാടന ടൂറിസം സെൻറർ , കളരി, ഗസ്റ്റ് ഹൗസ് ,കിണർ ചുറ്റുമതിൽ, യാർഡ് കല്ല് പതിക്കൽ എന്നീ പ്രവർത്തികൾ ജൂൺ 30നകം പൂർത്തീകരിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

മൺസൂൺ കാലത്ത് റോഡിലൂടെ പൈപ്പ് ലൈൻ ഇടുന്നതിനായി നിയന്ത്രണം ഉണ്ടെന്നും, പയംകുറ്റി മലയിലേക്കുള്ള കുടിവെള്ള വിതരണം ,മഴക്കാല നിയന്ത്രണം കഴിഞ്ഞാൽ ഉടനെ പുനസ്ഥാപിക്കാൻ സാധിക്കും എന്നും പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്നത്തെ യോഗത്തിൽ അറിയിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ ഇന്നത്തെ ഡിഡിസി യോഗത്തിൽ ഉൾപ്പെടുത്തുന്നതിനായി കത്ത് നൽകി. കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി സമയബന്ധിതമായി നടപ്പിലാക്കണമെന്നും, വിത്ത് തേങ്ങ സംഭരണ ഇനത്തിൽ നൽകാനുള്ള തുക സമയബന്ധിതമായി കേരകർഷകർക്ക് നൽകണമെന്നും ,

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി ആവശ്യമായ സർവേയർമാരെ നിയമിക്കണമെന്നും, ആയഞ്ചേരി ബസ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കണമെന്നും,കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള കനാലുകൾ, സ്ട്രക്ച്ചറുകൾ എന്നിവ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും,

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള തോക്ക് ലൈസൻസിനുള്ള അപേക്ഷകളിൽ തീർപ്പു കൽപ്പിക്കണം എന്നും ,വടകര സിവിൽ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിക്കുന്ന സംബന്ധിച്ച പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും എം എൽ എ യോഗത്തിൽ രേഖാമൂലം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124829/the-pit-will-be-covered-the-pipeline-pit-obstruction-on-the-state-highway-in-kakat-town-is-a-legal-action)