---
title: "എസ്എസ്എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം"
english_title: "SSF Nadapuram Division Literary Festival gets off to a grand start"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124885/ssf-nadapuram-division-literary-festival-gets-off-to-a-grand-start"
published_at: "2023-06-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d9a52c5dc_s_s_f_1.jpg"
keywords: []
---

# എസ്എസ്എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

> **Lead Summary:** **കക്കട്ട്: [**കണ്ടോത് കുനിയിൽ നടക്കുന്ന 30th എഡിഷൻ എസ്എസ്എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവത്തിന് തുടക്കം. എസ്എസ്എഫ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ട്: [**കണ്ടോത് കുനിയിൽ നടക്കുന്ന 30th എഡിഷൻ എസ്എസ്എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവത്തിന് തുടക്കം. എസ്എസ്എഫ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിൻ്റെ തനത് ലക്ഷ്യത്തിൽ നിന്നും സമൂഹം മാറുന്നുണ്ടോ എന്ന് വീണ്ടു വിചാരം നടത്തേണ്ടതുണ്ട് എന്നും പുരോഗമനത്തിൻ്റെ പേരിൽ ധാർമിക ച്യുതിയിലേക്ക് നയിക്കുന്ന പ്രവണതകൾ മാറേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സംഗമത്തിൽ നാദാപുരം സോൺ മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ കുമ്മോളി ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു. ക്യാമ്പസുകളിൽ ധാർമിക അന്തരീക്ഷം രൂപപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും. ക്യാമ്പസ് അന്തരീക്ഷം മലിനമാകുന്നത് കൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളി കളെയും ഓർമപ്പെടുത്തി.

കേരള ഫോക് ലോർ അവാർഡ് ജേതാവ് മൊയ്തു മാസ്റ്റർ വാണിമേലിന് സയ്യിദ് ത്വാഹ തങ്ങൾ സാഹിത്യോത്സവ് സ്നേഹോപഹാരം നൽകി. വിദ്യാർത്ഥികളെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്ത മാക്കേണ്ടതുണ്ടെന്ന് വിശിഷ്ടാദിഥി മൊയ്തു മാസ്റ്റർ കുന്നത്ത് മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബു, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കക്കട്ട് , നാദാപുരം സോൺ മുസ്ലിം ജമാഅത്ത് അധ്യക്ഷൻ ഇസമഈൽ സഖാഫി തിനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രോഗ്രാം സമിതി കൺവീനർ മുബശ്ശിർ വാണിമേൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124885/ssf-nadapuram-division-literary-festival-gets-off-to-a-grand-start)