---
title: "പുസ്തകോത്സവം സമാപിച്ചു; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി യിൽ ലൈബ്രറി കൗൺസിലിന്റെപുസ്തകോത്സവം"
english_title: "The book festival has concluded; Library Council book festival at Vanimel Crescent Higher Secondary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125027/the-book-festival-has-concluded-library-council-book-festival-at-vanimel-crescent-higher-secondary"
published_at: "2023-06-25T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498765338177_book.jpg"
keywords: []
---

# പുസ്തകോത്സവം സമാപിച്ചു; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി യിൽ ലൈബ്രറി കൗൺസിലിന്റെപുസ്തകോത്സവം

> **Lead Summary:** **വാണിമേൽ : [ **ഒരാഴ്ചക്കാലമായി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പുസ്തകോത്സവം സമാപിച്ചു. സമാപനത്തോടനു ബന്ധിച്ച് നടന്ന കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ : [ **ഒരാഴ്ചക്കാലമായി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പുസ്തകോത്സവം സമാപിച്ചു. സമാപനത്തോടനു ബന്ധിച്ച് നടന്ന കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു പരിപാടി ഉദ്ഘാടനം ചെയ്തു.

പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവികളായ സജീവൻ മൊകേരി, കെ സി ടി പി വീണ, നൗഷാദ് വടകര, അരീജ മുനസ്സ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സ്കൂൾ ലൈബ്രറി യിലേക്ക് 1990 എസ്എസ്എൽസി ബാച്ച് നൽകുന്ന പുസ്തകങ്ങൾ താനമടത്തിൽ കുഞ്ഞമ്മദ് കൈമാറി.

പൂർവ്വ വിദ്യാർത്ഥി വി പി ലത്തീഫും പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറിയൻ റഷീദ് കോടിയൂറ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ സി കെ മൊയ്തു, അധ്യാപകരായ കെ കെ മൊയ്തു, അഷ്റഫ് കൊറ്റാല, പി ഷൗക്കത്തലി, സി എച്ച് കുഞ്ഞാലി മാസ്റ്റർ,ടി കെ അനിഷത്ത്, യുവ കവികളായ റുഹ്മ ഫാത്തിമ, സ്വാതി കൃഷ്ണ, ഫൈസാൻ അസീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125027/the-book-festival-has-concluded-library-council-book-festival-at-vanimel-crescent-higher-secondary)