---
title: "എംഎസ്എഫ് പ്രതിഷേധം; കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം "
english_title: "MSF protests; Police encroachment on the Commissioner's office march"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125254/msf-protests-police-encroachment-on-the-commissioners-office-march"
published_at: "2023-06-26T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499ab10e888d_nadapuram.jpg"
keywords: []
---

# എംഎസ്എഫ് പ്രതിഷേധം; കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം 

> **Lead Summary:** **നാദാപുരം: ** മലബാറിലെ പ്ലസ് വൺ സീറ്റ് ലഭ്യതക്കുറവിനെതിരെ വിദ്യഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാട്ടിയ എം എസ് എഫ് നേതാക്കളെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എം എസ് എഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: ** മലബാറിലെ പ്ലസ് വൺ സീറ്റ് ലഭ്യതക്കുറവിനെതിരെ വിദ്യഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാട്ടിയ എം എസ് എഫ് നേതാക്കളെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എം എസ് എഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

നാദാപുരം ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കസ്തൂരിക്കുളം ചുറ്റി നാദാപുരം ടൗണിൽ സമാപിച്ചു. സമാപന സംഗമം മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് നാദാപുരം നിയോജമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, എം എസ് എഫ് ജില്ലാ സെക്രട്ടറി ഷാഫി എടച്ചേരി,വിംഗ് കൺവീനർ അർഷാദ് കെ വി, തുടങ്ങിയവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് നജ്മുസാഖിബ്,നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഫവാസ് തുണ്ടിയില്‍, അഫ്സൽ തൂണേരി, ഷുഹാസ് ചെക്യാട്, ഫായിസ്, ജലീൽ,സി.പി അഫ്ദല്‍,അംജദ് കെ.കെ,ശീറാസി തുടങ്ങിവർ പ്രകടനത്തിന് നേതൃത്വം നൽകി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ സ്വാഗതവും ട്രഷറർ സാലിഹ് എടച്ചേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125254/msf-protests-police-encroachment-on-the-commissioners-office-march)