---
title: "മലോൽ മുക്ക് -പുത്തൻ പുരയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Malol Muk - Puthan Purail Muk road inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125258/malol-muk-puthan-purail-muk-road-inaugurated"
published_at: "2023-06-26T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499ad0c9991b_nadapuram.jpg"
keywords: []
---

# മലോൽ മുക്ക് -പുത്തൻ പുരയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:** തുണേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നു, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നു പോവുന്ന മലോൽ മുക്ക് -പുത്തൻ പുരയിൽ മുക്ക് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** തുണേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നു, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നു പോവുന്ന മലോൽ മുക്ക് -പുത്തൻ പുരയിൽ മുക്ക് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ റജുല നിടുംബ്രത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ രജില കിഴക്കും കരമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ,

സി കെ ബഷീർ, വി കെ രജീഷ്, ഫസൽ മാട്ടാൻ, ടി പി അബ്ദുള്ള മാസ്റ്റർ, പി കെ സി ഹമീദ്, പൊന്നാണ്ടി കുഞ്ഞാലി, അമ്മദ് മാട്ടാൻ, പി പി അന്ത്രു ഹാജി, കെ കെ യൂസഫ്‌, സി എച് ശറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125258/malol-muk-puthan-purail-muk-road-inaugurated)